ഒരു കുഞ്ഞ് അപകടത്തില്‍ പെട്ടാല്‍ കുഞ്ഞിനെ രക്ഷിക്കാനാണോ അതോ ആ ദൃശ്യങ്ങള്‍ പകര്‍ത്താനാണോ ഒരു അച്ഛന്‍ നോക്കേണ്ടത്? ഈ ചോദ്യം ചോദിച്ചുകൊണ്ടാണ് ഒരു വാര്‍ത്തയെ കുറിച്ച് ഇവിടെ പറയാന്‍ പോകുന്നത്. രണ്ടു വയസ്സുള്ള ഒരു കുഞ്ഞിന്റെ കാൽ ഗെയിംമെഷീനിൽ കുടുങ്ങുന്നതും തുടർന്ന് കുഞ്ഞിനെ രക്ഷിക്കാന്‍ അമ്മ ശ്രമിക്കുന്നതിന്‍റെയും ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

കുഞ്ഞിനെ പുറത്തെത്തിക്കാൻ അമ്മ ശ്രമിക്കുന്ന വീഡിയോ പകര്‍ത്തിയതും സമൂഹമാധ്യമങ്ങളില് പങ്കുവെച്ചതും കുഞ്ഞിന്‍റെ അച്ഛന്‍ തന്നെയാണ്. ലാസ് വേഗാസ് സ്വദേശികളായ ദമ്പതികളുടെ രണ്ടു വയസ്സുകാരനായ മകന്റെ കാലാണ് അബദ്ധത്തിൽ അർക്കേഡ് മെഷീനിൽ കുടുങ്ങിയത്. 

കുഞ്ഞിനെ രക്ഷിക്കാന്‍ അമ്മ ശ്രമിക്കുമ്പോഴും ഗെയിംമെഷീനിൽ നിന്ന് ഇറങ്ങാൻ കുഞ്ഞ് കൂട്ടാക്കുന്നില്ലായിരുന്നു. രക്ഷപെടുത്താനുള്ള അമ്മയുടെ പരിഭ്രാന്തിയും കൂടി കണ്ടപ്പോൾ കുട്ടി വീണ്ടും മെഷീന്റെ മുകളിലേക്ക് നടന്നു പോകുന്നതും വീഡിയോയില്‍ കാണാം. 

'' ഒരു കുഞ്ഞുണ്ടായാൽ രസകരമായ പല കാര്യങ്ങളുമുണ്ടാകും'' എന്ന അടിക്കുറിപ്പോടെയാണ് നോഹ എന്ന രണ്ട് വയസ്സുകാരന്റെ അച്ഛൻ കോറെയ് ബ്രൗൺ തന്റെ ട്വിറ്ററിലൂടെ ഈ വീഡിയോ പങ്കുവച്ചത്. 'ഞാൻ കരഞ്ഞുകൊണ്ടാണ് ഇത് പകർത്തുന്ന'തെന്നു പറയുന്ന അദ്ദേഹത്തിന്റെ ശബ്ദവും വീഡിയോയിൽ കേള്‍ക്കാം. 

 

അച്ഛന്‍റെ പ്രവര്‍ത്തിയെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ കമന്‍റുകളും ചെയ്തു. കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കാതെ ദൃശ്യങ്ങള്‍ പകര്‍ത്തുകയാണോ ഒരു അച്ഛന്‍ ചെയ്യേണ്ടത് എന്നും കുഞ്ഞിനെ ശ്രദ്ധിക്കാത്ത ഉത്തരവാദിത്തമില്ലാത്ത അച്ഛനും അമ്മയും എന്ന് പലരും വിമർശിച്ചു. അച്ഛന്റെ തമാശ തങ്ങൾ ആസ്വദിച്ചുവെന്ന് മറ്റുചിലറും പറയുന്നു. 14 മില്യണിലധികം പ്രാവശ്യമാണ് ആളുകൾ ഈ വീഡിയോ കണ്ടത്. 

ജോലിക്കാർ ഗെയിം മെഷീന്റ ഗ്ലാസ്ടോപ് തുറന്ന് കുഞ്ഞിന്‍റെ കുടുങ്ങിയ കാൽ പുറത്തെടുക്കാൻ സഹായിച്ചുവെന്നാണ് വീഡിയോ കണ്ട് പ്രതികരിച്ചവരോട് അയാള്‍ മറുപടി നല്‍കിയത്. 

വീഡിയോ...