സിസേറിയൻ ചെയ്ത മുറിവിലൂടെ ആന്തരികാവയവങ്ങള്‍ മലത്തോടൊപ്പം പുറത്തേക്ക് തള്ളിവരുന്നെന്ന് മിഷേലിന് മനസിലായി. മിഷേൽ ഉടനെ തന്നെ ആശുപത്രിയിലേക്ക് പോയി. ഫിസ്റ്റുല മൂലമുണ്ടായതാണെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ശരീരത്തിലെ ഒരവയവത്തില്‍നിന്ന് ത്വക്കിന്റെ പുറത്തേക്കോ, ആന്തരാവയവങ്ങള്‍ തമ്മിലോ, വ്രണം നിമിത്തമോ, മറ്റു കാരണങ്ങളാലോ ഉണ്ടാകുന്ന അസാധാരണമായ ദ്വാരത്തെയാണ് 'ഫിസ്റ്റുല' എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്.  

2004 ലാണ് 43കാരിയായ മിഷേല്‍ ഓഡി മകൾ കെയിറയ്ക്ക് സിസേറിയന്‍ ശസ്ത്രക്രിയയിലൂടെ ജന്മം നൽകിയത്. 14ാം മത്തെ വയസിലാണ് ആ മാരക രോ​ഗം മിഷേലിനെ പിടിപ്പെട്ടത്. മിഷേൽ ക്രോണ്‍സ് രോഗത്തിന് വർഷങ്ങളോളം ചികിത്സ തേടിയിരുന്നു. ദഹനസംബന്ധമായ രോ​ഗമായിരുന്നു ഇത്. എന്നാൽ, മറ്റ് ആരോ​ഗ്യപ്രശ്നങ്ങളൊന്നും തന്നെ മിഷേലിനെ അലട്ടിയിരുന്നില്ല. ഒരു ദിവസം രാവിലെ എഴുന്നേറ്റപ്പോൾ മിഷേൽ ശരിക്കുമൊന്ന് ഞെട്ടിപോയി. 

സിസേറിയൻ ചെയ്ത മുറിവിലൂടെ ആന്തരികാവയവങ്ങള്‍ മലത്തോടൊപ്പം പുറത്തേക്ക് തള്ളിവരുന്നെന്ന് മിഷേലിന് മനസിലായി. ഉടനെ തന്നെ ആശുപത്രിയിലേക്ക് പോയി. ഇത് ഫിസ്റ്റുല മൂലമുണ്ടായതാണെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ശരീരത്തിലെ ഒരവയവത്തില്‍ നിന്ന് ത്വക്കിന്റെ പുറത്തേക്കോ, ആന്തരാവയവങ്ങള്‍ തമ്മിലോ, വ്രണം നിമിത്തമോ, മറ്റു കാരണങ്ങളാലോ ഉണ്ടാകുന്ന അസാധാരണമായ ദ്വാരത്തെയാണ് 'ഫിസ്റ്റുല' എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. 

ഇത് ഗര്‍ഭപാത്രത്തില്‍ നിന്നോ മൂത്ര സഞ്ചിയില്‍ നിന്നോ മറ്റൊരു അവയവത്തിലേക്കോ തൊലിപ്പുറത്തേക്കോ ഉണ്ടാകാം. മിഷേലിന്റെ കാര്യത്തില്‍ ഇത് വയറ്റില്‍ നിന്നും തൊലിപ്പുറത്തേക്ക് ആയിരുന്നു. ഇതാണ് സിസേറിയന്‍ ചെയ്ത ഭാഗത്തിലൂടെ ആന്തരികാവയവങ്ങള്‍ മലത്തോടൊപ്പം പുറത്തേക്ക് തള്ളിയത്. മിഷേലിന്റെ പല അവയവങ്ങളും ഇപ്പോൾ പ്രവര്‍ത്തനരഹിതമായി മാറികൊണ്ടിരിക്കുകയാണ്. കൊളോസ്റ്റോമി ബാ​ഗും ഫീഡിങ് ട്യൂബുകളും ചേർത്താണ് മിഷേൽ ഇപ്പോൾ ജീവിക്കുന്നത്.

 മിഷേലിന്റെ പാന്‍ക്രിയാസ്, കരൾ, ചെറു–വന്‍ കുടലുകള്‍ എന്നിവ എത്രയും പെട്ടെന്ന് മാറ്റണമെന്ന് ഡോക്ടർമാർ പറയുന്നു. ഇതുവരെയും ഏഴ് ശസ്ത്രക്രിയകൾ നടത്തി കഴിഞ്ഞു. ഈ അസുഖത്തിൽ നിന്നും രക്ഷപ്പെട്ടാൽ മതി. അതിനായി എന്തിനും തയ്യാറാണെന്നും മിഷേൽ പറയുന്നു. സിസേറിയന്‍ കഴിഞ്ഞ് പത്ത് വർഷം കഴിഞ്ഞാണ് മിഷേലിന് ഈ രോ​ഗം ബാധിച്ചത്. ചികിത്സയുടെ ഭാ​ഗമായി മിഷേൽ ഒരു മാസമാണ് ആശുപത്രിയിൽ കിടന്നത്. യുകെയിലാണ് മിഷേൽ വർഷങ്ങളായി താമസിച്ച് വരുന്നത്.

മിഷേലിന് ഗ്യാസ്ട്രോഇന്റസ്റ്റൈനൽ ഫിസ്റ്റുല എന്ന രോ​ഗമായിരുന്നു. അത് കൊണ്ടാണ് അവയവങ്ങളെല്ലാം പുറത്തേക്ക് വന്നത്. എപ്പോഴും കൂടെ ഒരു നഴ്സ് ഉണ്ടാകും. മുറിവുകൾ വൃത്തിയാക്കാനും മറ്റ് സഹായത്തിനുമായാണ് നഴ്സിനെ വച്ചിരിക്കുന്നതെന്ന് മിഷേൽ പറയുന്നു. പഴയ ജീവിതത്തിലേക്ക് തിരികെ വരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും മിഷേൽ പറയുന്നു.