ധ്വനി കൃഷ്ണ എന്നാണ് മകള്‍ക്ക് പേരിട്ടിരിക്കുന്നത്. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ പരമ്പരാഗത രീതിയിലായിരുന്നു ചടങ്ങ്. ഞങ്ങളുടെ കുഞ്ഞു രാജകുമാരി ധ്വനി കൃഷ്ണയെ പരിചയപ്പെടുത്തുന്നതിൽ വളരെയധികം സന്തോഷമുണ്ടെന്നാണ് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് യുവ കുറിച്ചത്. 

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങളെ സമ്മാനിച്ച താരമാണ് മൃദുല വിജയ്. മിനിസ്‌ക്രീനിലൂടെ മലയാളിക്ക് പരിചിതനായ യുവ കൃഷ്ണയാണ് മൃദുലയുടെ ജീവിത പങ്കാളി. അടുത്തിടെയാണ് ഇരുവര്‍ക്കും ഒരു കുഞ്ഞ് പിറന്നത്. ഇപ്പോഴിതാ മകളുടെ പേരിടൽ ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ദമ്പതികള്‍. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് ചിത്രങ്ങള്‍ പങ്കുവച്ചത്. 

ധ്വനി കൃഷ്ണ എന്നാണ് മകള്‍ക്ക് പേരിട്ടിരിക്കുന്നത്. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ പരമ്പരാഗത രീതിയിലായിരുന്നു ചടങ്ങ്. ഞങ്ങളുടെ കുഞ്ഞു രാജകുമാരി ധ്വനി കൃഷ്ണയെ പരിചയപ്പെടുത്തുന്നതിൽ വളരെയധികം സന്തോഷമുണ്ടെന്നാണ് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് യുവ കുറിച്ചത്. ഞങ്ങളുടെ പ്രണയത്തിന്റെ പ്രതീകം എന്നാണ് മൃദുല ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

View post on Instagram


ഓഗസ്റ്റ് 18ന് ആണ് ഇവർക്ക് കുഞ്ഞ് പിറന്നത്. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് മൃദുല ഇക്കാര്യം ആരാധകരെ അറിയിച്ചത്. ''ദൈവം ഞങ്ങള്‍ക്ക് ഒരു സുന്ദരിയായ പെണ്‍കുഞ്ഞിനെ നല്‍കി അനുഗ്രഹിച്ചിരിക്കുന്നു. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കും അനുഗ്രഹങ്ങള്‍ക്കും ഒരുപാട് നന്ദി',' എന്നാണ് ആശുപത്രിയില്‍ നിന്നുള്ള ഒരു ചിത്രത്തിനൊപ്പം മൃദുല കുറിച്ചത്. ഞ്ഞിന്‍റെയും അമ്മയുടെയും കൈകള്‍ മാത്രമാണ് ചിത്രത്തില്‍ ഉള്ളത്.

View post on Instagram

2015 മുതൽ അഭിനയ രംഗത്ത് സജീവമാണ് മൃദുല വിജയ്. ഭാര്യ, പൂക്കാലം വരവായി തുടങ്ങിയ പരമ്പരകളിലൂടെ മിനിസ്‌ക്രീനിലെ മിന്നും താരമായി മാറിയ മൃദുല തുമ്പപ്പൂ എന്ന പരമ്പരയിലാണ് അവസാനം അഭിനയിച്ചിരുന്നത്. പരമ്പരയില്‍ നിന്ന് തല്‍ക്കാലത്തേക്ക് മാറിക്കൊണ്ടായിരുന്നു മൃദുല താനൊരു അമ്മയാകാനൊരുങ്ങുന്ന സന്തോഷം അന്ന് പങ്കുവച്ചത്. 2021 ജൂലൈ 8ന് രാവിലെ ആറ്റുകാൽ ക്ഷേത്രത്തിലായിരുന്നു ഇവരുടെ വിവാഹം. 

View post on Instagram

Also Read: അമ്മയ്ക്ക് ചോക്ലേറ്റ് മില്‍ക്ക് ടീ ഉണ്ടാക്കി നല്‍കി കുരുന്ന്; രസകരം ഈ വീഡിയോ