ഗര്‍ഭധാരണം നടക്കുന്നതോടെ സംഭവിക്കുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് ഇതിനെല്ലാം കാരണമാകുന്നത്. ചില സ്ത്രീകളില്‍ ഇത് കാര്യമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കാതിരിക്കുമ്പോള്‍ ചിലരില്‍ ഇത് വലിയ പ്രയാസങ്ങള്‍ക്കാണ് കാരണമാകുക.

ഗര്‍ഭകാലമെന്നാല്‍ പൊതുവില്‍ മിക്ക സ്ത്രീകള്‍ക്കും പ്രയാസങ്ങള്‍ നേരിടുന്ന സമയമാണ്. ശാരീരികമായും മാനസികമായും സ്ത്രീകള്‍ മാറ്റങ്ങളിലൂടെ കടന്നുപോകുന്ന സമയമാണിത്. അതിനാല്‍ തന്നെ ഈ ഘട്ടത്തില്‍ സ്ത്രീകള്‍ പലവിധത്തിലുള്ള ശാരീരിക-മാനസിക പ്രശ്നങ്ങളും നേരിടുന്നു. 

ഗര്‍ഭധാരണം നടക്കുന്നതോടെ സംഭവിക്കുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് ഇതിനെല്ലാം കാരണമാകുന്നത്. ചില സ്ത്രീകളില്‍ ഇത് കാര്യമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കാതിരിക്കുമ്പോള്‍ ചിലരില്‍ ഇത് വലിയ പ്രയാസങ്ങള്‍ക്കാണ് കാരണമാകുക.

ഇത്തരത്തില്‍ ഗര്‍ഭിണികളില്‍ ഏറ്റവുമധികം കാണുന്നൊരു പ്രശ്നമാണ് ഓക്കാനവും ഛര്‍ദ്ദിയും. ഇതിന് പുറമെ ചിലരില്‍ ഉറക്കമില്ലായ്മ, അതുപോലെ മസില്‍ വേദന എന്നിങ്ങനെയുള്ള പ്രശ്നങ്ങളും കാണാറുണ്ട്. ഇപ്പറയുന്ന പ്രശ്നങ്ങളകറ്റാൻ, അല്ലെങ്കില്‍ ഇവയില്‍ നിന്ന് ആശ്വാസം ലഭിക്കാൻ ഡയറ്റില്‍ ശ്രദ്ധിക്കാവുന്ന ഒരു കാര്യമാണിനി പങ്കുവയ്ക്കുന്നത്. 

മഗ്നീഷ്യം ഡയറ്റിലൂടെ ഉറപ്പുവരുത്താൻ സാധിക്കണം. അതായത് മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാം. അതല്ലെങ്കില്‍ ഡോക്ടറുടെ നിര്‍ദേശത്തോടെ മഗ്നീഷ്യം സപ്ലിമെന്‍റ് എടുക്കാം.

ഗര്‍ഭകാലത്തെ ഹോര്‍മോണ്‍ വ്യതിയാനങ്ങളെ കുറിച്ച് നേരത്തെ സൂചിപ്പിച്ചുവല്ലോ. ഇതില്‍ പ്രൊജസ്റ്ററോണ്‍ എന്ന ഹോര്‍മോണില്‍ വര്‍ധനവ് വരുമ്പോള്‍ മഗ്നീഷ്യത്തിന്‍റെ നില താഴുന്നു. ഇതാണ് പിന്നീട് ഭക്ഷണത്തോട് അരുചി, മനംപിരട്ടല്‍, ഓക്കാനമെല്ലാം തോന്നാൻ കാരണമായി വരുന്നത്. ഇക്കാരണം കൊണ്ടാണ് ഡയറ്റില്‍ മഗ്നീഷ്യം ഉറപ്പിക്കാൻ പറയുന്നത്. 

മഗ്നീഷ്യം ഓക്കാനം- ഛര്‍ദ്ദി എന്നിവ കുറയ്ക്കാൻ സഹായിക്കും എന്നതിന് പുറമെ ഉറക്കം കിട്ടാനും സഹായകരമാണ്. അതുപോലെ രാത്രിയില്‍ ഗര്‍ഭിണികളിലുണ്ടാകുന്ന പേശീവേദന കുറയ്ക്കാനും മഗ്നീഷ്യം സഹായിക്കുന്നു. ഇതെല്ലാം തന്നെ ഗര്‍ഭിണികള്‍ക്ക് ഏറെ ആശ്വാസകരമായ മാറ്റങ്ങളാണ്. 

എന്തായാലും മഗ്നീഷ്യം സപ്ലിമെന്‍റായിട്ടാണ് എടുക്കുന്നതെങ്കില്‍ അത് ഡോക്ടറോട് ചോദിച്ച ശേഷമോ, ഡോക്ടര്‍ നിര്‍ദേശിച്ച ശേഷമോ മാത്രമേ ആകാവൂ. ഇത് പ്രത്യേകം ശ്രദ്ധിക്കുക. 

Also Read:- എന്താണ് 'വെര്‍ട്ടിഗോ'? ; ഇത് എന്തുകൊണ്ട് വരുന്നു?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo