Asianet News MalayalamAsianet News Malayalam

'64 വയസില്‍ ഇങ്ങനെ നടക്കാമോ'; വിമര്‍ശനങ്ങളില്‍ നീന ഗുപ്തയ്ക്ക് പിന്തുണ...

ഒരു സിനിമയുടെ വിജയാഘോഷത്തിന്‍റെ ഭാഗമായി നടന്ന പാര്‍ട്ടിക്കെത്തിയ നീന, മിനി ഡ്രസ് അഥവാ ഇറക്കമില്ലാത്തതും, മുതുക് വെളിപ്പെടും വിധത്തിലുള്ളതുമായ വസ്ത്രം ധരിച്ചതാണിപ്പോള്‍ വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും അടിസ്ഥാനം.

neena gupta gets negative comments and trolls over her mini dress experiment hyp
Author
First Published Aug 9, 2023, 10:19 PM IST

പലപ്പോഴും താരങ്ങളുടെ വസ്ത്രധാരണവും പ്രായവും വ്യക്തിജീവിതവും ബന്ധങ്ങളുമെല്ലാം അതിര് കടന്ന് ചര്‍ച്ച ചെയ്യുന്ന അവസ്ഥയിലേക്ക് മറ്റുള്ളവര്‍ എത്താറുണ്ട്. ഇത് ഒട്ടും ആരോഗ്യകരമായ പ്രവണതയല്ല. എങ്കിലും ഇത്തരത്തിലുള്ള ചര്‍ച്ചകളും ചിലപ്പോഴൊക്കെ സൈബര്‍ അറ്റാക്കുകളും ദൗര്‍ഭാഗ്യവശാല്‍ വ്യക്തികള്‍ക്കെതിരെ നടക്കാറുണ്ട് എന്നതാണ് കാര്യം.

ഇപ്പോഴിതാ ഇത്തരത്തില്‍ ഏറെ വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കുമെല്ലാം പാത്രമാവുകയാണ് ബോളിവുഡ് താരം നീന ഗുപ്ത. ഇക്കഴിഞ്ഞ ദിവസം ഒരു ചടങ്ങിന് നീന ഗുപ്ത  ധരിച്ച വസ്ത്രമാണ് ഇത്രയും വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുന്നത്.

വ്യക്തിജീവിതത്തില്‍ എപ്പോഴും വ്യത്യസ്തത പുലര്‍ത്താൻ ശ്രമിക്കുന്നയാളാണ് നീന ഗുപ്ത. വളരെ ബോള്‍ഡ് ആയി അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുകയും പരമ്പരാഗത കാഴ്ചപ്പാടുകളെ വെല്ലുവിളിക്കുകയും ചെയ്യുന്ന, നീനയുടെ പ്രകൃതം പലപ്പോഴും രൂക്ഷമായി വിമര്‍ശിക്കപ്പെടുകയും അതുപോലെ ആരാധകരെ സമ്പാദിക്കുകയും ചെയ്തിട്ടുണ്ട്.

ഒരു സിനിമയുടെ വിജയാഘോഷത്തിന്‍റെ ഭാഗമായി നടന്ന പാര്‍ട്ടിക്കെത്തിയ നീന, മിനി ഡ്രസ് അഥവാ ഇറക്കമില്ലാത്തതും, മുതുക് വെളിപ്പെടും വിധത്തിലുള്ളതുമായ വസ്ത്രം ധരിച്ചതാണിപ്പോള്‍ വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും അടിസ്ഥാനം.

അറുപത്തിനാലുകാരിയായ നീന, എന്തിനാണ് ഈ പ്രായത്തില്‍ ഇങ്ങനെ വസ്ത്രം ധരിക്കുന്നത് എന്നാണ് പലരും കമന്‍റുകളിലൂടെ ചോദിക്കുന്നത്. ഓരോ പ്രായത്തിനും ഇണങ്ങുന്ന വസ്ത്രങ്ങളുണ്ടെന്നും, നീനയ്ക്ക് തന്നെ ഈ വസ്ത്രം 'കംഫര്‍ട്ടബിള്‍' ആയി തോന്നുന്നില്ലെന്നും കമന്‍റുകളില്‍ കാണാം. 

തന്‍റെ ഫാഷൻ പരീക്ഷണം യാതൊരു മടിയുമില്ലാതെ തന്‍റെ തന്നെ സോഷ്യല്‍ മീഡിയ പേജില്‍ നീന ഗുപ്ത പങ്കുവച്ചിട്ടുണ്ട്. ഈ വീഡിയോയ്ക്ക് താഴെയും നിരവധി നെഗറ്റീവ് കമന്‍റുകള്‍ കാണാം. എന്നാല്‍ നീന ഗുപ്തയുടെ പേജില്‍ അധികവും ഇവരെ പിന്തുണയ്ക്കുന്നവരെയാണ് കാണുന്നത്. പ്രായം ഒരു നമ്പര്‍ മാത്രമാണ്, വസ്ത്രധാരണം വ്യക്തിയുടെ സ്വാതന്ത്ര്യവും അഭിരുചിയും ആസ്വാദനവുമാണ്, നീന ഗുപ്ത എപ്പോഴും സമൂഹത്തിന്‍റെ സങ്കല്‍പങ്ങളെ ചോദ്യം ചെയ്തിട്ടുള്ളയാളാണ്, നീന ഗുപ്തയുടെ ധൈര്യപൂര്‍വമുള്ള ഈ പരീക്ഷണങ്ങള്‍ക്കെല്ലാം പൂര്‍ണ പിന്തുണ- എന്നിങ്ങനെയെല്ലാം കമന്‍റുകളില്‍ കാണാം. 

എന്തായാലും നീന ഗുപ്തയുടെ ഫാഷൻ പരീക്ഷണം വലിയ രീതിയില്‍ ചര്‍ച്ചയായി എന്ന് തന്നെ പറയാം. ഇതിലൂടെ പ്രായമായവരുടെ വസ്ത്രധാരണം- അതിലെ സങ്കല്‍പങ്ങള്‍ എന്ന വിശാലമായ വിഷയവും ചര്‍ച്ച ചെയ്യപ്പെടുന്നു എന്നത് ശ്രദ്ധേയമാണ്.

നീന ഗുപ്ത പങ്കുവച്ച വീഡിയോ നോക്കൂ..

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Neena Gupta (@neena_gupta)

Also Read:- 'എന്തിനാണ് മകളോട് ഇങ്ങനെ പെരുമാറുന്നത്'; ഐശ്വര്യ റായ്ക്കെതിരെ ട്രോളുകളും വിമര്‍ശനവും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios