എക്കാലത്തെയും വശ്യനര്‍ത്തകിയായ മാതാഹരിക്ക് മസിലുകളുണ്ടായിരുന്നില്ല. സെക്‌സ് അപ്പീല്‍ ഉണ്ടാകുന്നത് ആകാരവടിവിലല്ല മറിച്ച് ആത്മവിശ്വാസത്തിന് ഊന്നല്‍ നല്‍കുന്നതിലൂടെയാണെന്ന് നേഹ പറയുന്നു. 

ഒരു കാലത്തു തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയിമിങ്ങിനെക്കുറിച്ച് മലയാളികളുടെ പ്രിയ ഗായിക ജ്യോത്സ്‌ന അടുത്തിടെയാണ് തുറന്നുപറഞ്ഞത്. ഇപ്പോഴിതാ ബോളിവുഡ് ഗായിക നേഹാ ഭാസിനും സമാനമായൊരു അനുഭവം പങ്കുവയ്ക്കുകയാണ്. 

പ്രശസ്ത പോപ് ഗ്രൂപ്പായ വിവായിലെ അംഗമായിരുന്ന നേഹ അവിടെയുള്ള കാലമെല്ലാം വണ്ണത്തിന്റെ പേരില്‍ പരിഹാസങ്ങള്‍ നേരിട്ടിരുന്നു എന്നാണ് പറയുന്നത്. വിവായില്‍ ഉണ്ടായിരുന്ന കാലത്ത് 49 കിലോ ആയിരുന്നു ഭാരം. അന്ന് ഓരോ ദിവസവും ബോഡി ഷെയിമിങ്ങിന് ഇരയായിരുന്നു. ഇപ്പോള്‍ 65 കിലോഗ്രാം ആയി. കൊറോണ കാലത്ത് വണ്ണം കൂടുകയായിരുന്നു. വണ്ണം എന്നത് മാറ്റാന്‍ കഴിയുന്ന സംഖ്യയാണ്, എന്നാല്‍ അതിന്റെ പേരില്‍ ഒരാളെ കളിയാക്കുന്നത് വിദ്വേഷകരമാണെന്നും നേഹ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

പ്രശസ്ത നര്‍ത്തകി മാതാഹരിയുടെ ചിത്രങ്ങള്‍ പങ്കുവച്ചും നേഹ ആത്മവിശ്വാസത്തെക്കുറിച്ച് പറഞ്ഞു. എക്കാലത്തെയും വശ്യനര്‍ത്തകിയായ മാതാഹരിക്ക് മസിലുകളുണ്ടായിരുന്നില്ല. സെക്‌സ് അപ്പീല്‍ ഉണ്ടാകുന്നത് ആകാരവടിവിലല്ല മറിച്ച് ആത്മവിശ്വാസത്തിന് ഊന്നല്‍ നല്‍കുന്നതിലൂടെയാണെന്നും നേഹ പറയുന്നു. 

Also Read: ' ബോഡി ഷെയ്മിങ്ങിന്‍റെ ഇരയായി'; വെളിപ്പെടുത്തി ജ്യോത്സ്ന...