Asianet News MalayalamAsianet News Malayalam

മുലയൂട്ടുന്ന അമ്മമാർ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍...

പോഷകഗുണങ്ങളുള്ള ഭക്ഷണങ്ങള്‍ അമ്മമാര്‍ കഴിക്കേണ്ടത് പ്രധാനമാണ്. കാരണം ആറ് മാസം വരെ കുഞ്ഞിന് മുലപ്പാൽ മാത്രമേ നൽകാൻ പാടൂള്ളൂ.

new mothers should add these foods in your diet to increase milk
Author
First Published Jan 8, 2024, 12:35 PM IST

പ്രസവ ശേഷം പല സ്ത്രീകളും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് മുലപ്പാല്‍ കുറവ് എന്നത്. ഇതിനായി പോഷകഗുണങ്ങളുള്ള ഭക്ഷണങ്ങള്‍ അമ്മമാര്‍ കഴിക്കേണ്ടത് പ്രധാനമാണ്. കാരണം ആറ് മാസം വരെ കുഞ്ഞിന് മുലപ്പാൽ മാത്രമേ നൽകാൻ പാടൂള്ളൂ.

മുലയൂട്ടുന്ന അമ്മമാർ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

ഒന്ന്...

ഉലുവയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രസവാനന്തരം മുലപ്പാലിന്റെ ഉൽപ്പാദനം കൂട്ടാൻ ഉലുവ സഹായിക്കും. ഇതിനായി തലേന്ന് ഒരു ഗ്ലാസ് വെള്ളത്തിൽ ഉലുവ കുതിർക്കുക. പിറ്റേന്ന് രാവിലെ ഈ വെള്ളം കുടിക്കുക.

രണ്ട്...

ബദാം ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്സിഡന്‍റുകള്‍ തുടങ്ങിയവയാല്‍ സമ്പുഷ്ടമാണ് ബദാം. കൂടാതെ കാത്സ്യത്തിന്‍റെ അത്ഭുതകരമായ നോൺ-ഡയറി സ്രോതസ്സായി കൂടി പറയപ്പെടുന്ന ബദാം മുലയൂട്ടുന്ന അമ്മമാർക്ക് വളരെ നല്ലതാണ്.

മൂന്ന്...

ബീന്‍സ്, പയര്‍വര്‍ഗങ്ങള്‍ എന്നിവ പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ഫൈറ്റോ ഈസ്ട്രജന്‍ എന്നിവയാല്‍ സമ്പുഷ്ടമാണ്.  പ്രത്യേകിച്ച് ലാക്ടോജെനിക് പയര്‍വര്‍ഗമാണ് കടല. അതിനാല്‍ ഇവയൊക്കെ മുലയൂട്ടുന്ന അമ്മമാർ കഴിക്കുന്നത് നല്ലതാണ്. 

നാല്...

പെരുംജീരകവും മുലപ്പാൽ വർധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണമാണ്. പെരുംജീരകത്തിന്റെ പതിവായ ഉപയോഗം ദഹനം സുഗമമാക്കുകയും പ്രസവശേഷം ഉണ്ടാകാവുന്ന മലബന്ധം അകറ്റാനും സഹായിക്കും. കാത്സ്യം, അയേണ്‍ തുടങ്ങിയവ അടങ്ങിയ പെരുംജീരകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് മുലപ്പാൽ വർദ്ധിപ്പിക്കുന്നതിന് സഹായിക്കും.

അഞ്ച്...

മുലപ്പാൽ വർധിക്കാൻ അയമോദകം സഹായിക്കും. പാലുൽപാദനം വർധിപ്പിക്കുന്ന ഗാലക്റ്റഗോഗ്സ് എന്ന രാസവസ്തു അയമോദകത്തിലുണ്ട്.

ആറ്...

വിത്തുകളില്‍ പ്രോട്ടീനും ഇരുമ്പ്, സിങ്ക്, കാത്സ്യം തുടങ്ങിയ അവശ്യ ധാതുക്കളും ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്. അതിനാല്‍ സൂര്യകാന്തി വിത്തുകള്‍, മത്തങ്ങ വിത്തുകള്‍, എള്ള് തുടങ്ങിയവ കഴിക്കുന്നത് മുലയൂട്ടുന്ന അമ്മമാർക്ക് നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Follow Us:
Download App:
  • android
  • ios