Asianet News MalayalamAsianet News Malayalam

​ഗർഭകാലത്ത് നെെറ്റ് ഷിഫ്റ്റ് ജോലി ഒഴിവാക്കാം; പഠനം പറയുന്നത്

​ഗർഭിണികൾ ആദ്യത്തെ മൂന്ന് മാസം നെെറ്റ് ഷിഫ്റ്റ് ജോലി ചെയ്യുന്നത് ഒഴിവാക്കണം. കാരണം, രാത്രി ജോലി ചെയ്യുമ്പോൾ അബോർഷൻ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനം. ഒക്യുപ്പേഷണൽ ആൻഡ് എൻവയൺമെന്റൽ മെ‍ഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. നെെറ്റ് ഷിഫ്റ്റ് ജോലി ചെയ്യുന്ന 22,744 ​ഗർഭിണികളിൽ പഠനം നടത്തുകയായിരുന്നു.

night shift work Pregnant womens increase risk of miscarriage
Author
Trivandrum, First Published Apr 3, 2019, 11:39 AM IST

​ഗർഭകാലം എന്ന് പറയുന്നത് മൂന്ന് ഘട്ടമായി തിരിക്കാം. അതിൽ ആദ്യത്തെ മൂന്ന് മാസം വളരെയധികം ശ്രദ്ധിക്കണമെന്ന് പറയാറുണ്ട്. ​ഗർഭിണികൾ ആദ്യത്തെ മൂന്ന് മാസം നെെറ്റ് ഷിഫ്റ്റ് ജോലി ചെയ്യുന്നത് ഒഴിവാക്കണം. കാരണം, രാത്രി ജോലി ചെയ്യുമ്പോൾ അബോർഷൻ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനം. ഒക്യുപ്പേഷണൽ ആൻഡ് എൻവയൺമെന്റൽ മെ‍ഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. 

നെെറ്റ് ഷിഫ്റ്റ് ജോലി ചെയ്യുന്ന 22,744 ​ഗർഭിണികളിൽ പഠനം നടത്തുകയായിരുന്നു. രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നത് കൃത്രിമ വെളിച്ചം ഏൽക്കാൻ ഇടയാക്കുമെന്നും പഠനത്തിൽ പറയുന്നു. അത് കൂടാതെ, ഉറക്കത്തെയും ഉണരലിനെയും നിയന്ത്രിക്കുന്ന മെലാടോണിൻ എന്ന ഹോർമോണിന്റെ അളവിനെ ഇത് കുറയ്ക്കുകയും ചെയ്യുന്നു. ​ഗർഭകാലത്ത് മെലാടോണിന്റെ പങ്ക് വളരെ പ്രധാനപ്പെട്ടതാണെന്ന് ഡെൻമാർക്കിലെ ഫ്രെഡറിക്സ്ബർഗ് ആശുപത്രിയിലെ ഡോ. ലൂയിസ് മോലെൻബർഗ് ബെഗ്ട്രൂപ് പറയുന്നു.  

night shift work Pregnant womens increase risk of miscarriage

നെെറ്റ് ഷിഫ്റ്റ് ജോലി ചെയ്യുന്നവരിൽ 4 മുതൽ 22 ആഴ്ച്ചകൾക്കിടയിലാണ് ​ഗർഭം അലസുന്നതായി കണ്ട് വരുന്നതെന്ന് ​ഗവേഷകർ പറയുന്നു.  രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യാത്ത സ്ത്രീകളെ അപേക്ഷിച്ച്, ഗർഭത്തിന്റെ രണ്ടു മാസം കഴിഞ്ഞാൽ ആഴ്ച്ചയിൽ രണ്ടോ അതിലധികമോ ദിവസം രാത്രി ഷിഫ്റ്റിൽ  ജോലി ചെയ്യുന്നത് ഗർഭമലസലിനുള്ള സാധ്യത 32 ശതമാനം കൂട്ടുമെന്നും പഠനത്തിൽ പറയുന്നു. 

നെെറ്റ് ഷിഫ്റ്റ് ജോലി ചെയ്യുന്ന ​ഗർഭിണികളിൽ നേരത്തെയുള്ള പ്രസവം, ആര്‍ത്തവ വിരാമത്തിൽ ചില പ്രശ്നങ്ങൾ, അബോർഷൻ എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് യു എസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവെൻഷൻ (സി ഡി സി) വ്യക്തമാക്കുന്നു. രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്ന സ്ത്രീകളില്‍ ആര്‍ത്തവ വിരാമം നേരത്തെയാകുമെന്ന് അടുത്തിടെ നടത്തിയ പഠനത്തിൽ പറയുന്നു. കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് ഡാല്‍ഹൗസാണ് പഠനം നടത്തിയത്.

Follow Us:
Download App:
  • android
  • ios