റിയാലിറ്റി ഷോ താരങ്ങളായ നിരവധി പേർ അടുത്തിടെ ജീവനൊടുക്കിയിരുന്നു. അധിക സമ്മർദ്ദവും ചിലരുടെ മോശം പെരുമാറ്റവുമാണ് ഇതിനു കാരണമെന്ന് പമേല പറയുന്നു. അവസരവും പ്രതിഫലവും കുറഞ്ഞതാണ് പമേലയെ ഇങ്ങനെയൊരു തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് ആരാധകർ പറയുന്നത്.
വാഷിംഗ്ടൺ: ബിഗ് ബ്രദർ, ഡാൻസിംഗ് ഓൺ ഐസ് തുടങ്ങി പ്രശസ്തമായ നിരവധി റിയാലിറ്റിഷോകളിൽ തിളങ്ങിയ പ്രമുഖ ഹോളിവുഡ് നടിയാണ് പമേല ആൻഡേഴ്സൺ. റിയാലിറ്റിഷോകളിൽ ഇനി മത്സരിക്കില്ലെന്നാണ് പമേല പറയുന്നത്.
താരങ്ങളുടെ ഉയർച്ചയ്ക്ക് റിയാലിറ്റിഷോകൾക്ക് വലിയ സ്ഥാനമില്ലെന്നും മത്സരങ്ങൾ ആരോഗ്യപരമല്ലെന്നും പമേല പറയുന്നു. അത് കൊണ്ട് തന്നെയാണ് റിയാലിറ്റിഷോകളിൽ പങ്കെടുക്കുന്നില്ലെന്ന് തീരുമാനിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് പമേല ഇക്കാര്യം അറിയിച്ചത്.

എന്നാൽ പമേല റിയാലിറ്റി ഷോയിൽ നിന്ന് പിന്മാറാൻ വെറേ പലതാണ് കാരണങ്ങളെന്ന് ആരാധകർ പറയുന്നു. റിയാലിറ്റി ഷോയിലെ മത്സരം ആരോഗ്യപരമല്ലെന്ന പമേലയുടെ ആരോപണം ശരിവയ്ക്കുന്ന തരത്തിലാണ് ബ്രിട്ടനിൽ നിന്നും അമേരിക്കയിൽ നിന്നും പുറത്തുവരുന്ന വാർത്തകൾ.