Asianet News MalayalamAsianet News Malayalam

കുഞ്ഞുങ്ങളുടെ പല്ലുകളുടെ ആരോഗ്യം; മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

ചെറുപ്പത്തിലെയുള്ള ശീലങ്ങളാണ് ആരോഗ്യമുള്ള പല്ലുകള്‍ ഉണ്ടാവാന്‍ സഹായിക്കുന്നത്. കുഞ്ഞുങ്ങളുടെ പല്ലുകള്‍ ആരോഗ്യത്തോടെയിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

parents should know these tips to maintain dental health of children
Author
First Published Jan 8, 2024, 1:31 PM IST

കുഞ്ഞുങ്ങളുടെ പല്ലുകളുടെ ആരോഗ്യം മാതാപിതാക്കൾ ഏറെ ഗൗരവത്തോടെ കാണേണ്ട കാര്യമാണ്. ചെറുപ്പത്തിലെയുള്ള ശീലങ്ങളാണ് ആരോഗ്യമുള്ള പല്ലുകള്‍ ഉണ്ടാവാന്‍ സഹായിക്കുന്നത്. കുഞ്ഞുങ്ങളുടെ പല്ലുകള്‍ ആരോഗ്യത്തോടെയിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

കുഞ്ഞിന് പല്ലുകള്‍ മുളച്ചു കഴിഞ്ഞു അധികം വൈകാതെ തന്നെ ഇന്‍ഫന്റ് ടൂത് ബ്രഷുകള്‍ ഉപയോഗിച്ച് പല്ല് തേപ്പിച്ചു തുടങ്ങുക.

രണ്ട്...

ദിവസവും രണ്ട് നേരം പല്ലു തേയ്ക്കുന്ന ശീലം കുട്ടികളെ ചെറുപ്പത്തില്‍ തന്നെ പഠിപ്പിക്കുക.

മൂന്ന്...

നിങ്ങള്‍ ബ്രഷ് ചെയ്യുന്നതിന്റെ കൂടെ തന്നെ കുട്ടികളെകൊണ്ടും ബ്രഷ് ചെയ്യിപ്പിക്കുക.

നാല്...

ഭക്ഷണം കഴിച്ചതിന് ശേഷം വായ വ്യത്തിയാക്കേണ്ടതിന്‍റെ പ്രാധാന്യവും കുട്ടികളെ പഠിപ്പിക്കുക.

അഞ്ച്...

പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍, മിഠായികള്‍ എന്നിവ അധികം കഴിക്കുന്നത് പല്ലുകളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് കുട്ടികളെ പഠിപ്പിക്കുക.  വലപ്പോഴും ഇവ കഴിച്ചാലും അതിന് ശേഷം വായ വൃത്തിയായി കഴുകണം എന്ന് കുട്ടികളെ പഠിപ്പിച്ചുകൊടുക്കുക.

ആറ്...

കാത്സ്യം  ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് പല്ലുകളുടെ ദൃഢതയ്ക്കും ആരോഗ്യത്തിനും ആവശ്യമാണ്. അതിനാല്‍ കുട്ടികളുടെ ഡയറ്റില്‍ കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക.  

ഏഴ്...

വര്‍ഷത്തില്‍ രണ്ടു തവണയെങ്കിലും ഡെന്റിസ്റ്റിനെ കാണുന്ന ശീലവും വളര്‍ത്തിയെടുക്കുക.

Follow Us:
Download App:
  • android
  • ios