പ്രസവസമയത്ത് സ്ത്രീകൾ ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന. ഒക്ടോബറില്‍ 2672 സ്ത്രീകളിൽ നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ. അവിവാഹിതരും വിദ്യാഭ്യാസമില്ലാത്തവരും ചെറുപ്പക്കാരുമായ അമ്മമാരാണ് കൂടുതലായി ചൂഷണം ചെയ്തു വരുന്നതെന്നും സർവേയിൽ പറയുന്നു. ശാരീരികവും മാനസികവുമായ പീഡനമാണ് സ്ത്രീകള്‍ക്ക് അനുഭവിക്കേണ്ടിവരുന്നത്. 

ശാരീരികവും വാക്കാലുള്ളതുമായ അധിക്ഷേപം മുതൽ ശക്തിയായി കിടക്കയിലേക്ക് തള്ളിയിടുന്നതുപോലുള്ള പീഡനങ്ങളും സ്ത്രീകള്‍ക്ക് പലസമയങ്ങളിലായി അനുഭവിക്കേണ്ടിവരുന്നുണ്ടെന്നാണ് സര്‍വേയില്‍ പങ്കെടുത്ത 42 ശതമാനം സ്ത്രീകളും വ്യക്തമാക്കിയത്. 2672 സ്ത്രീകളിൽ സംസാരിച്ചപ്പോഴാണ് ഇക്കാര്യം പുറത്ത് വന്നത്. 

ഘാന, ഗയാന, നൈജീരിയ, മ്യാന്‍മാര്‍ തുടങ്ങിയ രാജ്യങ്ങളിലാണ് പീഡനങ്ങള്‍ കൂടുതലെങ്കിലും എല്ലാ രാജ്യങ്ങളിലും ഏറിയും കുറഞ്ഞും പീഡനം നടക്കുന്നുണ്ടെന്നാണ് സ്ത്രീകള്‍ പറഞ്ഞത്. ആരോഗ്യകരമായ ഗര്‍ഭ പരിചരണവും അവബോധവും സ്ത്രീകള്‍ക്ക് വേണ്ടതുണ്ടെന്നാണ് പഠനം തെളിയിക്കുന്നത്. 

പ്രസവിക്കാന്‍ ആരോഗ്യകേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കപ്പെടുന്ന സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളെ ഒസ്റ്റെട്രിക് വയലന്‍സ് എന്നാണ് അറിയപ്പെടുന്നത്. ഇത് സ്ത്രീകള്‍ക്കെതിരെയുള്ള കടുത്ത വിവേചനമാണെന്നാണ് ലോകാരോഗ്യ സംഘനട അഭിപ്രായപ്പെടുന്നത്. ‌പൂര്‍ണമായും തുക അടയ്ക്കാത്ത സ്ത്രീകളെ ആശുപത്രികളില്‍ തടഞ്ഞുവയ്ക്കുന്ന സംഭവങ്ങള്‍  ഉണ്ടായിട്ടുണ്ടെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകള്‍ തുറന്നുപറയാത്തതുകൊണ്ടാണ് പീഡനങ്ങള്‍ കൂടുന്നത്.