വീണ്ടും പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച ആന്‍ഡ്രേ ഡ്യുഡയുടെ സത്യപ്രതിജ്ഞാ ചടങ്ങിലാണ് ഈ വേറിട്ട പ്രതിക്ഷേധം അരങ്ങേറിയത്. 

മഴവില്‍ നിറങ്ങളില്‍ അണിനിരന്ന പോളിഷ് പാര്‍ലമെന്റിലെ വനിതാ എംപിമാരുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. പോളണ്ടിലെ പ്രസിഡന്റായ ആന്‍ഡ്രേ ഡ്യുഡയുടെ എല്‍ജിബിടി കമ്മ്യൂണിറ്റിയോടുള്ള വിദ്വേഷത്തിനെതിരെയുള്ള പ്രതിഷേധമായാണ് വനിതാ എംപിമാര്‍ ഇത്തരത്തില്‍ വേഷമണിഞ്ഞെത്തിയത്. 

വീണ്ടും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച ആന്‍ഡ്രേ ഡ്യുഡയുടെ സത്യപ്രതിജ്ഞാ ചടങ്ങിലാണ് ഈ വേറിട്ട പ്രതിഷേധം അരങ്ങേറിയത്. മഴവില്ലിലെ ഓരോ നിറങ്ങളിലുള്ള വസ്ത്രങ്ങളും മാസ്‌കും അണിഞ്ഞാണ് വനിതാ എംപിമാര്‍ സഭയിലെത്തിയത്.

പോളണ്ട് പതാകക്കൊപ്പം മഴവില്‍ പതാകയും കൈയില്‍ പിടിച്ച് പാര്‍ലമെന്റിന് പുറത്തും ഇവര്‍ പ്രതിഷേധം രേഖപ്പെടുത്തി. 'ഭരണഘടന എല്ലാവര്‍ക്കും തുല്യത അനുവദിച്ചിട്ടുണ്ട്..അത് പ്രസിഡന്റിനെ ഓര്‍മപ്പെടുത്തികയായിരുന്നു ലക്ഷ്യം' - ഇടതുപക്ഷ എംപി അന്ന മരിയ പറഞ്ഞു.

നാഷണലിസ്റ്റ് ലോ ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടി പ്രതിനിധിയാണ് ആന്‍ഡ്രേ‌ ഡ്യുഡ. ലെസ്ബിയന്‍, ഗേ, ട്രാന്‍സ്‌ജെന്‍ഡര്‍ എന്നീ വിഭാഗങ്ങള്‍ ഒരു സങ്കല്‍പം മാത്രമാണ് എന്ന് ജൂലൈയില്‍ നടന്ന ഒരു ചടങ്ങിനിടെ ആന്‍ഡ്രേ ഡ്യുഡ പറഞ്ഞിരുന്നു. അന്നേ ഡ്യൂഡയ്ക്കെതിരെ നിരവധി പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു. 

Scroll to load tweet…

Also Read: വിവാഹ ചിത്രം പങ്കുവെച്ച് കേരളത്തിലെ ആദ്യ ഗേ ദമ്പതികള്‍; അശ്ലീല കമന്‍റുകളുമായി ഒരുവിഭാഗം...