പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരദമ്പതികളായ ഇന്ദ്രജിത്തും പൂര്‍ണ്ണിമയും. സീരിയലില്‍ നിന്നും സിനിമയിലേക്കെത്തിയ പൂര്‍ണ്ണിമ ഫാഷന്‍ ഡിസൈനറാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം  വൈറസ് എന്ന ചിത്രത്തിലൂടെയായിരുന്നു താരം തിരിച്ചെത്തിയത്. 
താരം സോഷ്യല്‍ മീഡിയയിലും വളരെയധികം സജീവമാണ്. അതുകൊണ്ട് ആരാധകര്‍ക്ക് ഇപ്പോഴും ഈ നടിയോട് പ്രത്യേക ഇഷ്ടമാണ്. ജീവിതത്തിലെ  സന്തോഷങ്ങളെല്ലാം ആരാധകരുമായി പൂര്‍ണ്ണിമ പങ്കുവെയ്ക്കാറുമുണ്ട്.

അടുത്തിടെയായിരുന്നു ഇന്ദ്രജിത്തിന്‍റെയും പൂര്‍ണ്ണിമയുടെയും വിവാഹ വാര്‍ഷികം. ഈ സുദിനത്തിലും സുന്ദരമായ ഓര്‍മ്മക്കുറിപ്പുമായി താരം ആരാധകരിലേക്കെത്തിയിരുന്നു. ഇപ്പോഴിതാ  സഹോദരി പ്രിയയുടെ മകൻ വര്‍ധാന്‍റെ ചിത്രങ്ങള്‍ പങ്കുവെച്ച് ഒരു കുറിപ്പ് എഴുതിയിരിക്കുകയാണ് താരം. അടുത്തിടെയായിരുന്നു വര്‍ധാന്‍റെ ഒന്നാം പിറന്നാളാഘോഷിച്ചത്. ആഘോഷത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. 

 

 'വര്‍ധാൻ, ഞങ്ങളുടെ മഴവിൽക്കുഞ്ഞ്. വര്‍ധാൻ എന്ന പേരിന്റെ അര്‍ത്ഥം മഴവിൽക്കുഞ്ഞ് എന്ന തന്നെയാണ്. ഒരു മിന്നലിന് ശേഷമോ മൂടിക്കെട്ടിയ ആകാശത്തിൽ പിന്നാലെ തെളിയുന്നതോ ആണ് മഴവില്ല്. ഇത്തരമൊരു ഘട്ടത്തിൽ എല്ലാ അമ്മമാര്‍ക്കും അത്രത്തോളം ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും. ഹൃദയത്തിൽ നിന്ന് പറയട്ടെ... ഈ അവസ്ഥയുടെ ഏറ്റവുമൊടുവിൽ നമ്മെ തേടി എത്തുന്നത് ഇത്തരമൊരു മഴവിൽക്കുഞ്ഞ് നിങ്ങള്‍ക്കായി അവിടെ കാത്തിരിക്കുന്നുണ്ടാകും. അതുകൊണ്ട് കരുത്തുറ്റവളായി നിലകൊള്ളൂ, പോസിറ്റീവായിരിക്കൂ, വിധിയിൽ വിശ്വസിക്കൂ നിങ്ങളുടെ കുഞ്ഞിനെ നിങ്ങൾ ഉടൻ കണ്ടുമുട്ടും'- -പൂര്‍ണിമ കുറിച്ചു.