ഗർഭാവസ്ഥയിൽ അമ്മയെ ബാധിക്കുന്ന ചെറിയ പ്രശ്നങ്ങൾ പോലും കുഞ്ഞിനെയും ബാധിക്കും. അതു ശാരീരികമായാലും മാനസികമായാലും. ഗർഭകാലത്തുള്ള രക്തസമ്മര്‍ദ്ദം അമ്മയുടെ ആരോ​ഗ്യത്തെ മാത്രമല്ല കു‍ഞ്ഞിന്റെ ആരോ​ഗ്യത്തെയും ബാധിക്കാം. ഉയർന്ന രക്തസമ്മർദ്ദമായ 'പിഐഎച്ച്' (pregnancy induced hypertension) ഗർഭസ്ഥശിശുവിൽ വൃക്ക തകരാറുണ്ടാക്കാമെന്ന് മുംബെെയിലെ മദർഹുഡ് ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റായ ഡോ. സപ്ന ചൗധരി പറയുന്നു. 

​ഗർഭകാലത്തുള്ള രക്തസമ്മര്‍ദ്ദം വൃക്ക തകരാറിലേയ്ക്ക് നയിക്കുന്നതെങ്ങനെയെന്നും ഈ അവസ്ഥ തടയാൻ സ്ത്രീകൾ എന്തുചെയ്യാമെന്നും ഡോ. സപ്ന പറയുന്നു. ​ഗർഭകാലത്ത് തലവേദന, നെഞ്ചുവേദന, ശ്വസിക്കാനുള്ള ബുദ്ധിമുട്ട് എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കിൽ നിർബന്ധമായും ഒരു ഡോക്ടറെ കാണണം. കാരണം ഇത് ഗർഭാവസ്ഥയിലുള്ള ഇൻഡ്യൂസ്ഡ് ഹൈപ്പർ‌ടെൻഷന്റെ ചില ലക്ഷണങ്ങളാണെന്ന് ഡോ. സപ്ന പറയുന്നു. 'പ്രീക്ലാമ്പ്‌സിയ' എന്നും ഇതിനെ പറയുന്നു. (രക്തസമ്മർദ്ദം കൂടുന്ന അവസ്ഥയെയാണ് 'പ്രീക്ലാമ്പ്സിയ' എന്ന് പറയുന്നത്).

 രക്തസമ്മർദ്ദം സാധാരണ നിലയിലായിരുന്ന സ്ത്രീകളിൽ 20 ആഴ്ച കഴിഞ്ഞാകും 'പ്രീക്ലാമ്പ്‌സിയ' ആരംഭിക്കുന്നത്. കാഴ്ച പ്രശ്നങ്ങൾ, തലവേദന, നെഞ്ചുവേദന, ഛർദ്ദി, വയറുവേദന, ശ്വാസതടസ്സം എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. ഇത് വൃക്കകളെയാകും കൂടുതൽ ബാധിക്കുക. 

'' പ്രീക്ലാമ്പ്‌സിയ ആണെന്ന് കണ്ടെത്തിയാൽ ആരോഗ്യത്തിന് കൂടുതൽ ശ്രദ്ധ നൽകണം. ദിവസവും രക്തസമ്മർദ്ദം പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ വൃക്കയെയും കരളിന്റെയും ആരോഗ്യത്തെ വിലയിരുത്താൻ സഹായിക്കുന്ന രക്തപരിശോധന ചെയ്യുക. നിങ്ങളുടെ ഡോക്ടർ നൽകിയ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ പാലിക്കുക. ധാരാളം വെള്ളം കുടിക്കുക''  - ഡോ. സപ്ന പറഞ്ഞു.

സ്ത്രീകള്‍ അറിയാന്‍; 'ഗര്‍ഭിണിയാകും മുമ്പേ ശ്രദ്ധിക്കേണ്ടത്'...