ബോളിവുഡ് നടി അനുഷ്‌ക ശര്‍മയും ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോലിയും തങ്ങളുടെ ആദ്യത്തെ കണ്‍മണിയെ കാത്തിരിക്കുകയാണ്. അടുത്ത മാസം ഇരുവരുടേയും ജീവിതത്തിലേക്ക് കുഞ്ഞ് അതിഥി എത്തും. 

അനുഷ്ക ഇപ്പോൾ തന്റെ ഗർഭാവസ്ഥയിൽ രസകരമായ ഒരു പുതിയ പോസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ്.  താരം തന്റെ ഗർഭധാരണത്തിനുമുൻപേ ഉള്ള ഒരു ചിത്രമാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.  രസകരമായ അടിക്കുറിപ്പിനൊപ്പമാണ് ചിത്രം പങ്കുവെച്ചത്. 

ഇങ്ങനെ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ കഴിഞ്ഞിരുന്ന സമയത്തെ ത്രോബാക്ക്. ഇപ്പോള്‍ എനിക്ക് ഇങ്ങനെ ഇരിക്കാന്‍ ആവില്ല, പക്ഷേ ഭക്ഷണം കഴിക്കാം- അനുഷ്‌ക കുറിച്ചു. 

താരത്തിന് ആശംസ അറിയിച്ചുകൊണ്ടും സ്‌നേഹം പങ്കുവച്ചും ചിത്രത്തിന് താഴേ നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. നിറവയറിൽ ശീർഷാസനം ചെയ്തു നിൽക്കുന്ന ചിത്രവും അടുത്തിടെ അനുഷ്ക പങ്കുവച്ചിരുന്നു.