കരീനയുടെ പ്രിയപ്പെട്ട വസ്ത്രങ്ങളിലൊന്നായ കാഫ്താന്‍ ആണ് വേഷം. വെള്ള-കറുപ്പ് ചെക്ക് ഡിസൈന്‍ വരുന്ന കാഫ്താന്‍ ആണ് കരീന ധരിച്ചിരിക്കുന്നത്. 

ബോളിവുഡിലെ ഗ്ലാമര്‍ താരമാണ് കരീന കപൂര്‍. സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജ്ജീവമായ കരീനയുടെ പോസ്റ്റുകള്‍ എപ്പോഴും ശ്രദ്ധ നേടാറുണ്ട്. രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുന്ന നാല്‍പ്പതുകാരി തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച ഏറ്റവും പുതിയ സെല്‍ഫി ചിത്രവും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. 

വളരെ ഊര്‍ജ്ജസ്വലമായി ഇരിക്കുന്ന കരീനയെയാണ് ചിത്രത്തില്‍ കാണുന്നത്. 'അഞ്ച് മാസം, ആരോഗ്യവതിയായി തുടരുന്നു'- എന്ന ക്യാപ്ഷനോടെയാണ് ചിത്രം കരീന പങ്കുവച്ചത്. 

View post on Instagram

കരീനയുടെ പ്രിയപ്പെട്ട വസ്ത്രങ്ങളിലൊന്നായ കാഫ്താന്‍ ആണ് വേഷം. വെള്ള-കറുപ്പ് ചെക്ക് ഡിസൈന്‍ വരുന്ന കാഫ്താന്‍ ആണ് കരീന ധരിച്ചിരിക്കുന്നത്. മേക്കപ്പോ ആഭരണങ്ങളോ ഇല്ലാതെ തികച്ചും സിംപിളായാണ് കരീനയെ ചിത്രത്തില്‍ കാണുന്നത്. 

2012ലാണ് കരീനയും സെയ്ഫും വിവാഹിതരാകുന്നത്. 2016ല്‍ ദമ്പതികള്‍ക്ക് തൈമൂര്‍ പിറന്നു.

View post on Instagram

Also Read: നാല്‍പ്പതിന്‍റെ നിറവില്‍ കരീന കപൂര്‍; പിറന്നാള്‍ കേക്കിലുമുണ്ടൊരു പ്രത്യേകത...