എലിസബത്ത് രാജ്ഞിയുടെ കൊച്ചുമകൾ ബിയാട്രിസ് രാജകുമാരിയുടെ വിവാഹവാർത്തയും ചിത്രങ്ങളുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ കൊട്ടാരത്തിൽ വച്ചായിരുന്നു വിവാഹം. 

 

ഇപ്പോഴിതാ ബിയാട്രിസിന്റെ വിവാഹ വസ്ത്രവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് പുറത്തുവരുന്നത്. വിന്റേജ് ശൈലിയിലുള്ള ഐവറി ഡ്രസ്സിൽ അതിസുന്ദരിയായാണ് ബിയാട്രിസ് എത്തിയത്.  മുത്തശ്ശി എലിസബത്ത് രാജ്ഞി തന്റെ വിവാഹത്തിന് ധരിച്ച അതേ ​ഗൗണാണ് ബിയാട്രിസും ധരിച്ചത് എന്നതാണ് ഇവിടത്തെ പ്രത്യേകത. എന്നാല്‍ ആ വസ്ത്രത്തില്‍ ബിയാട്രിസ്  കുറിച്ച്  വര്‍ക്കുകള്‍ കൂടി ചെയ്തിട്ടുണ്ട് എന്നും  വിദേശ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. വസ്ത്രം മാത്രമല്ല, അതേ കിരീടവും ബിയാട്രിസ് അണിഞ്ഞിട്ടുണ്ട്. 1919ൽ നിർമിക്കപ്പെട്ട വജ്രക്കല്ലുകൾ പതിച്ചതാണ് കിരീടം.  
 

 

ആൻഡ്ര്യൂ രാജകുമാരന്റെയും സാറയുടെയും മകളായ ബിയാട്രിസ് ഇറ്റാലിയൻ വ്യവസായിയായ എഡോർ‍ഡോ മോപ്പെല്ലി മോസിയെയാണ് വിവാഹം കഴിച്ചത്. മേയിലാണ് ഇരുവരുടെയും വിവാഹം തീരുമാനിച്ചിരുന്നതെങ്കിലും കൊവിഡ് ലോക്ഡൗൺ പശ്ചാത്തലത്തിൽ മാറ്റിവയ്ക്കുകയായിരുന്നു. ശേഷം ജൂലൈ 17ന് (വെള്ളിയാഴ്ച) കൊട്ടാരത്തിൽ വച്ച് രഹസ്യമായി വിവാഹം നടത്തുകയായിരുന്നു. എലിസബത്ത് രാജ്ഞി,  ഭർത്താവ് ഫിലിപ്പ് എന്നിവർക്കൊപ്പം വളരെ അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.


 

 

Also Read: എലിസബത്ത് രാജ്ഞിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചോ? വാര്‍ത്തയുടെ യാഥാര്‍ത്ഥ്യമിതാണ്...