പങ്കാളി നിക്ക് ജൊനാസിനേക്കാളും പത്ത് വയസിന് മുതിര്‍ന്നയാളാണ് പ്രിയങ്ക ചോപ്ര. പ്രിയങ്കയുടെയും നിക്കിന്‍റെയും വിവാഹത്തിന് നേരെയുണ്ടായ കല്ലേറില്‍ പ്രധാന കാരണം പ്രിയങ്ക നിക്കിനേക്കാള്‍ മുതിര്‍ന്നയാളാണെന്നതായിരുന്നു. ഇരുവരുടെയും പ്രായവ്യത്യാസത്തില്‍ പിടിച്ചുതൂങ്ങി നിരന്തരം അധിക്ഷേപങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. 

എന്നാല്‍ എന്നാല്‍ ഇത്തരം വിമര്‍ശനങ്ങളോട് പ്രതികരിക്കാനോ വിശദീകരണം നല്‍കാനോ പ്രിയങ്കയോ നിക്കോ തങ്ങളുടെ ജീവിതത്തിന്‍റെ ഒരു സെക്കന്‍റ് പോലും പാഴാക്കിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ എല്ലേ മാഗസീനോട് മനസ് തുറന്നിരിക്കുകയാണ് പ്രിയങ്ക. ദാമ്പത്യ ബന്ധത്തില്‍ പുരുഷന് സ്ത്രീയെക്കാള്‍ കൂടുതല്‍ പ്രായമുണ്ടെങ്കില്‍ ആര്‍ക്കും ഒരു കുഴപ്പമില്ല. പുരുഷന്മാര്‍ക്ക് പങ്കാളിയെക്കാള്‍ പ്രായം കൂടുന്നതാണ് ആളുകള്‍ക്ക് ഇഷ്ടം. എന്നാല്‍ ഈ ഇരട്ടത്താപ്പ് തന്നെ അമ്പരപ്പിക്കുന്നുവെന്ന് പ്രിയങ്ക പറഞ്ഞു. 

രണ്ട് സംസ്കാരങ്ങളില്‍ പെട്ടവരായതിനാല്‍ വിവാഹത്തിന് ശേഷം ചെറിയ പ്രതിസന്ധിയുണ്ടായിരുന്നെന്ന് പ്രിയങ്ക പറഞ്ഞു. എന്നാല്‍ നിക്ക് തന്നെ നന്നായി മനസിലാക്കുന്ന ആളാണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.