അമ്മ മധു ചോപ്രയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ അടങ്ങിയ വീഡിയോക്കൊപ്പമാണ് ഹൃദയം തൊടുന്ന കുറിപ്പ് പ്രിയങ്ക തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

ലോക്ക്ഡൗണായതിന്‍റെ വിരസതയകറ്റാൻ ആരാധകരുമായി സമൂഹമാധ്യമത്തിൽ വിശേഷങ്ങൾ പങ്കുവയ്ക്കാന്‍ മറക്കാത്ത ബോളിവുഡ് താരമാണ് പ്രിയങ്ക ചോപ്രേ. ഇപ്പോഴിതാ അമ്മയ്ക്ക് പിറന്നാളാശംസകള്‍ അറിയിച്ചുകൊണ്ടുള്ള പ്രിയങ്കയുടെ പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. അമ്മ മധു ചോപ്രയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ അടങ്ങിയ വീഡിയോക്കൊപ്പമാണ് ഹൃദയം തൊടുന്ന കുറിപ്പ് പ്രിയങ്ക തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

'' എന്‍റെ നട്ടെല്ല്, എന്‍റെ കരുത്ത്, അതിരാവിലെ മൂന്നുമണിക്കുള്ള വിളിയുടെ ഉടമ, എന്‍റെ പ്രചോദനം, എന്‍റെ ആത്മാര്‍ഥ സുഹൃത്ത്, എന്‍റെ അമ്മ, എന്‍റെ എല്ലാം..അമ്മയ്ക്ക് പിറന്നാളാശംസകള്‍. ഞാന്‍ നിങ്ങളെ ഒരുപാട് മിസ് ചെയ്യുന്നു, ഈ ദിവസം ഒന്നിച്ച് ആഘോഷമാക്കാറുള്ളത് മിസ് ചെയ്യുന്നു. വൈകാതെ കാണാം. ഐ ലൌ യൂ''- എന്നാണ് പ്രിയങ്ക കുറിച്ചത്.

View post on Instagram

മാതൃദിനത്തിനും അമ്മയ്ക്ക് മനോഹരമായ ആശംസാക്കുറിപ്പ് പ്രിയങ്ക പങ്കുവച്ചിരുന്നു. അമ്മയ്ക്കും അമ്മായിയമ്മയ്ക്കുമൊപ്പമുള്ള ചിത്രങ്ങൾ കോർത്തിണക്കിയ വീഡിയോ ആണ് പ്രിയങ്ക അന്ന് പോസ്റ്റ് ചെയ്തത്. അമ്മ എന്നത് ജനിപ്പിച്ചയാൾ മാത്രമല്ല മുത്തശ്ശിയോ ആന്‍റിയോ സഹോദരങ്ങളോ സുഹൃത്തുക്കളോ ഒക്കെയാവാമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. 

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് അച്ഛന്‍ അശോക് ചോപ്രയുടെ ചരമദിനത്തോടനുബന്ധിച്ചും പ്രിയങ്ക ഒരു കുറിപ്പ് പോസ്റ്റ് ചെയ്തത്. ഓരോ ദിവസവും അങ്ങയെ മിസ് ചെയ്യുന്നു എന്നാണ് ഏഴാം ചരമ വാര്‍ഷിക ദിനത്തിന്‍ പ്രിയങ്ക കുറിച്ചത്.

View post on Instagram
View post on Instagram

ലോക്ക്ഡൗണ്‍ കാലത്ത് ഭര്‍ത്താവ് നിക്ക് ജോനാസിനൊപ്പം ലോസ്ആഞ്ചലസില്‍ കഴിയുകയാണ് പ്രിയങ്ക ചോപ്ര.

Also Read: ഒന്നിച്ചുള്ള ആദ്യ ഫോട്ടോ, അന്നത്തെ ആ സന്തോഷം പങ്കുവെച്ച് പ്രിയങ്ക ചോപ്ര...