വിവാഹത്തിന് മുന്നോടിയായുള്ള ഹല്‍ദി ചടങ്ങുകള്‍ സ്‌റ്റേഷനില്‍ തന്നെ നടത്തിയ പൊലീസുകാരിയുടെ ചിത്രങ്ങളാണ് സൈബര്‍ ലോകത്ത് ശ്രദ്ധ നേടുന്നത്.

കൊവിഡ് കാലത്ത് സ്വന്തം ജീവന്‍ പോലും പണയം വച്ചാണ് ആരോഗ്യപ്രവര്‍ത്തകരും പൊലീസുകാരുമെല്ലാം പൊതുജനങ്ങള്‍ക്ക് സുരക്ഷയും സേവനവുമായി രംഗത്തെത്തുന്നത്. ഗര്‍ഭിണിയായിട്ടും സ്വന്തം ആരോഗ്യത്തെ കുറിച്ച് പോലും മറന്ന് സേവനത്തില്‍ മുഴുകിയ പൊലീസുകാരിയുടെയും നഴ്‌സിന്റെയുമൊക്കെ ചിത്രങ്ങള്‍ അടുത്തിടെയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 

ഇപ്പോഴിതാ സ്വന്തം വിവാഹത്തിന് മുന്നോടിയായുള്ള ഹല്‍ദി ചടങ്ങുകള്‍ സ്‌റ്റേഷനില്‍ തന്നെ നടത്തിയ പൊലീസുകാരിയുടെ ചിത്രങ്ങളാണ് സൈബര്‍ ലോകത്ത് ശ്രദ്ധ നേടുന്നത്. രാജസ്ഥാനിലെ ദംഗര്‍പൂരിലാണ് സംഭവം നടന്നത്. കൊവിഡ് ഡ്യൂട്ടിയായതിനാല്‍ പൊലീസ് കോണ്‍സ്റ്റബിളായ ആഷ റോത്തിന് ലീവ് ലഭിക്കാതെയായി. ഹല്‍ദി ചടങ്ങുകള്‍ക്ക് പോകാന്‍ ലീവില്ലാത്തതിനാല്‍ ഡ്യൂട്ടിക്കിടെ സഹപ്രവര്‍ത്തകര്‍ തന്നെ യുവതിയുടെ ഹല്‍ദി ആഘോഷമാക്കുകയായിരുന്നു. 

Scroll to load tweet…

ഇതിന്‍റെ ചിത്രങ്ങള്‍ എഎന്‍ഐ ആണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. സ്‌റ്റേഷന് മുന്നില്‍ മഞ്ഞ വസ്ത്രമണിയിച്ച് ഒരു കസേരയില്‍ ആഷയെ ഇരുത്തിയിരിക്കുന്നതും യൂണിഫോമണിഞ്ഞ സഹപ്രവര്‍ത്തകരായ വനിതാപൊലീസുകാര്‍ ചേര്‍ന്ന് ആഷയെ മഞ്ഞളില്‍ കുളിപ്പിക്കുന്നതും കാണാം.

Also Read: കൊവിഡ് രോഗികളെ പരിചരിക്കുന്ന നാലുമാസം ഗര്‍ഭിണിയായ നഴ്‌സ്‌; അഭിനന്ദനവുമായി സോഷ്യല്‍ മീഡിയ...