ആറര അടിയാണ് മുടിയുടെ നീളം. നീളന്‍ മുടിക്കൊപ്പം ഡിസ്‌നി രാജകുമാരിയായ റാപുണ്‍സേലിന്‍റെ രൂപസാദൃശ്യമാണ് അലെനയെ വീണ്ടും വ്യത്യസ്തയാക്കുന്നത്. 

യുക്രൈന്‍ സ്വദേശിനിയായ മുപ്പത്തഞ്ചുകാരി അലെനാ ക്രവ്‌ഷെന്‍കോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. തന്‍റെ നീളന്‍ സ്വര്‍ണ നിറത്തിലുള്ള തലമുടിയുടെ പേരിലാണ് അലെനാ പ്രസിദ്ധയായത്. ആറര അടിയാണ് മുടിയുടെ നീളം. നീളന്‍ മുടിക്കൊപ്പം ഡിസ്‌നി രാജകുമാരിയായ റാപുണ്‍സേലിന്‍റെ രൂപസാദൃശ്യമാണ് അലെനയെ വീണ്ടും വ്യത്യസ്തയാക്കുന്നത്.

സ്ത്രീയെ സുന്ദരിയാക്കുന്നതിൽ തലമുടിക്കും പങ്കുണ്ടെന്ന് അമ്മ എപ്പോഴും പറയുമായിരുന്നു എന്ന് അലെന പറയുന്നു. അമ്മയുടെ ഉപദേശം സ്വീകരിച്ചാണ് മുടി മുറിക്കില്ലെന്നു അലെന തീരുമാനിച്ചത്. മുടിയുടെ സംരക്ഷണത്തിനായി അറ്റം മുറിക്കുകയല്ലാതെ മുപ്പത് വർഷമായി മുടിയിൽ കത്രിക വച്ചിട്ടില്ലെന്നും അലെന പറയുന്നു. അലെനയുടെ ഉയരത്തെക്കാള്‍ നീളമുണ്ട് മുടിക്ക്. 

റാപുണ്‍സേലിന്റെ രൂപമുള്ളതുകൊണ്ട് തന്നെ അലെനയ്ക്ക് നിരവധി ആരാധകരാണ് സമൂഹ മാധ്യമങ്ങളിലൂടെയുള്ളത്. എല്ലാ ആറ് മാസം കൂടുമ്പോഴും മുടിയുടെ അറ്റം വെട്ടിവൃത്തിയാക്കുക മാത്രമാണ് അലെന ചെയ്യുന്നത്. ദിവസവും തലമുടി പരിപാലിക്കാന്‍ 40 മുതല്‍ 60 മിനിറ്റ് വരെ ചെലവഴിക്കും. മുടിയുടെ സംരക്ഷണത്തിനായി പ്രകൃതിദത്തമായ ഉത്പന്നങ്ങള്‍ മാത്രമാണ് താന്‍ ഉപയോഗിക്കുന്നതെന്നും അലെന പറയുന്നു. 

Also Read: തലമുടി കൊഴിച്ചില്‍ തടയാനും തഴച്ച് വളരാനും പരീക്ഷിക്കാം ഉലുവ കൊണ്ടുള്ള ഈ ഹെയര്‍ മാസ്കുകള്‍...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona