അജ്രാക്ക് പ്രിന്‍റാണ് ഈ യൂണിഫോമിന്‍റെ ഹൈലൈറ്റ്. നീലനിറത്തിലുള്ള ടോപ്പിന് റൗണ്ട് നെക്കും ത്രീക്വാട്ടർ സ്ലീവും നൽകിയിട്ടുണ്ട്. 

അനുഷ്ക മുതല്‍ ആലിയ വരെ, ബോളിവുഡിലെ സുന്ദരികളുടെ പ്രിയപ്പെട്ട ഫാഷന്‍ ഡിസൈനറാണ് സബ്യസാചി മുഖര്‍ജി. ഈ സെലിബ്രിറ്റി ഡിസൈനറുടെ വസ്ത്രങ്ങൾ ഏത് സ്ത്രീകളുടെയും സ്വപ്നമാണ്. എന്നാല്‍ രാജസ്ഥാനിലെ ജയ്സാൽമീറിലെ ഈ ഗേൾസ് സ്കൂളിലെ കുട്ടികൾക്ക് ഇനി മുതൽ എന്നും സബ്യസാചി ഡിസൈനിലുള്ള വസ്ത്രങ്ങള്‍ ധരിക്കാം. ഇവരുടെ യൂണിഫോം ഡിസൈന്‍ ചെയ്തിരിക്കുന്നത് ഈ ലോക പ്രശസ്ത ഡിസൈനര്‍ ആണ്. 

സബ്യസാചി തന്നെയാണ് ഈ ഡിസൈനർ യൂണിഫോമിന്റെ ചിത്രങ്ങള്‍ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. രാജ്കുമാരി രത്നാവതി ഗേൾസ് സ്കൂളിലെ കുട്ടികള്‍ക്ക് വേണ്ടിയാണ് സബ്യസാചി യൂണിഫോം ഡിസൈന്‍ ചെയ്തത്. 

നീലനിറത്തിലുള്ള ടോപ്പിന് റൗണ്ട് നെക്കും ത്രീക്വാട്ടർ സ്ലീവും നൽകിയിട്ടുണ്ട്. രണ്ട് പോക്കറ്റുകളും ഡ്രസ്സിലുണ്ട്. മെറൂൺ കളർ ക്രോപ്പ്ഡ് ഇലാസ്റ്റിക് വെയ്സ്റ്റ് പാന്റ്സാണ് ബോട്ടം. അജ്രാക്ക് പ്രിന്റാണ് യൂണിഫോമിന്‍റെ ഹൈലൈറ്റ്. 

View post on Instagram

അമേരിക്കൻ കലാകാരനായ മൈക്കൽ ഡബ് ആരംഭിച്ച സിതാ/സിറ്റ(CITTA) എന്ന സംഘടനയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളാണ് ഇത്. പാവപ്പെട്ട കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തോടൊപ്പം തൊഴിൽ പരിശീലനവും നൽകുകയാണ് സംഘടനയുടെ ലക്ഷ്യം. 

View post on Instagram

മൈക്കൽ ഡബ് തന്നോട് സ്കൂൾ യൂണിഫോം ഡിസൈൻ ചെയ്യാൻ ആവശ്യപ്പെട്ടപ്പെട്ടപ്പോൾ തന്നെ താൻ ത്രില്ലിലായി എന്നാണ് സബ്യസാചി തന്റെ ഇൻസ്റ്റഗ്രാമിൽ കുറിക്കുന്നത്.

View post on Instagram

Also Read: സബ്യസാചിയുടെ സാരിയില്‍ മനോഹരിയായി ലക്ഷ്‍മി അഗര്‍വാള്‍...