മുംബൈ: പ്രസവശേഷം പെട്ടെന്ന് തന്നെ സിനിമാജീവിതത്തിലേക്ക് തിരികെ വരണമെന്നായിരുന്നു വിചാരിച്ചതെന്നും എന്നാല്‍ സംഭവിച്ചത് നേരെ തിരിച്ചെന്നും സമീറ റെഡ്ഡി. ഗര്‍ഭിണിയായ സമയത്ത് പ്ലസ്ന്‍റ പ്രെവിയ എന്നൊരു അവസ്ഥ മൂലം അഞ്ചുമാസത്തോളം സമീറ കട്ടിലില്‍ തന്നെയായിരുന്നു. അതോടെ വണ്ണം വയ്ക്കാന്‍ തുടങ്ങി.ആ സമയത്ത് തനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് പോലും വ്യക്തമല്ലായിരുന്നെന്ന് സമീറ പറയുന്നു.

പ്രവസശേഷം വീണ്ടും തടികൂടി 102 കിലോ വരെ ഒരു സമയത്തെത്തി. ഡിപ്രഷനിലേക്ക് വീണ്ടുപോയ താന്‍ തെറാപ്പിയിലൂടെ പഴയ സമീറയാകാന്‍ ശ്രമിച്ചു. എന്നാല്‍ ഇപ്പോള്‍ തടികൂടിയാലും കുഴപ്പമില്ലെന്ന് തിരിച്ചറിഞ്ഞു. എപ്പോഴും ഗ്ലാമറസ് ആയിരിക്കാനും കഴിഞ്ഞെന്ന് വരില്ല, കാര്യങ്ങളെല്ലാം മാറിയെന്നും സമീറ പറയുന്നു.