വിഷാദരോഗത്തെ കുറിച്ചും  പ്രസവത്തിന് ശേഷം താന്‍ നേരിട്ട മാനസിക ബുദ്ധിമുട്ടുകളെ കുറിച്ചും തുറന്നുപറഞ്ഞ് തെന്നിന്ത്യന്‍ താരം സമീറ റെഡ്ഡി. രണ്ടാം കുട്ടിക്കായുള്ള കാത്തിരിപ്പിലാണ് താരം ഇപ്പോള്‍. അതിനിടയില്‍ ആദ്യ കുട്ടി ഉണ്ടായതിന് ശേഷം ശരീരഭാരം കൂടിയതിനാല്‍ അനുഭവിച്ച സമ്മര്‍ദങ്ങളെ കുറിച്ചും പറയുകയാണ്.

"വിവാഹം കഴിഞ്ഞ് ഏതാനം മാസങ്ങൾക്കു ശേഷം തന്നെ ഗർഭിണിയായി. കുട്ടി ജനിച്ചു അധികം വൈകാതെ തന്നെ സിനിമയിൽ തിരിച്ചെത്താനാകുമെന്നാണു പ്രതീക്ഷിച്ചത്. എന്നാൽ സംഭവിച്ചതു മറിച്ചാണ്. ആദ്യ പ്രസവത്തിനു ശേഷം 102 കിലോ തൂക്കം ഉണ്ടായിരുന്നു. 32 കിലോയോളമാണ് ഒറ്റയടിക്ക് കൂടിയത്. പതറി പോയൊരു  അവസ്ഥയായിരുന്നു"- സമീറ പറയുന്നു. 

കുഞ്ഞ് ജനിച്ച് ആറ് മാസം കഴിഞ്ഞപ്പോള്‍ അലോപിയ അറോറ്റ എന്ന രോഗവും പിടികൂടി. അഞ്ചുമാസത്തോളം സമീറ കട്ടിലില്‍ തന്നെയായിരുന്നു. അതോടെ വണ്ണം വയ്ക്കാന്‍ തുടങ്ങി. തലമുടി കൊഴിയാന്‍ തുടങ്ങി. ആ സമയത്ത് തനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് പോലും വ്യക്തമല്ലായിരുന്നെന്ന് സമീറ പറയുന്നു.പുറത്തേക്ക് ഇറങ്ങുമ്പോള്‍ ആളുകള്‍ ചോദിക്കുമായിരുന്നു ഇത് സമീറ തന്നെയാണോ എന്ന്. നോട്ടങ്ങള്‍ ഭയന്ന് നിരവധി പൊതു പരിപാടികളില്‍ നിന്ന് ഒഴിഞ്ഞ് നിന്നിട്ടുണ്ടെന്നും സമീറ പറഞ്ഞു. 

 

'സെക്സി സാം' ലുക്ക് തിരിച്ചു പിടിക്കാൻ നിരവധി ചികിത്സയും തെറാപ്പികളും നടത്തിയെന്നു പറഞ്ഞ താരം ഒരു നടിയായിരുന്നപ്പോഴെന്ന പോലെ ഇന്ന് അമ്മയയുടെയു ഭാര്യയുടെയും റോളിലും താൻ സന്തോൽവതിയാണെന്നും കൂട്ടി ചേര്‍ത്തു. ഒരു നടി എന്ന നിലയിൽ ആരാധകർ പ്രതീക്ഷിക്കുന്ന രീതിയിൽ നിലനിൽക്കാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ താൻ ഗർഭിണിയാകാൻ പാടില്ലാത്ത ആളല്ല- സമീഹ പറഞ്ഞു. ഗർഭകാലം ആഘോഷമാക്കിയുള്ള നിരവധി ഫോട്ടോകളാണ് സമീറ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.