Asianet News MalayalamAsianet News Malayalam

'ഒമ്പത് മാസം പ്രായമുള്ളപ്പോള്‍ മകള്‍ കട്ടിലില്‍ നിന്ന് വീണു, ഞാന്‍ മോശം അമ്മയാണെന്ന് തോന്നി'; സമീറ റെഡ്ഡി

16 ലക്ഷം ആളുകളാണ് സമീറയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്. ഇപ്പോഴിതാ പാരന്റിങ്ങിനിടെ പറ്റിയ അബദ്ധങ്ങളെ കുറിച്ച് തുറന്നു സംസാരിക്കുകയാണ് സമീറ. രണ്ടാമത്തെ മകള്‍ക്ക് ഒമ്പത് മാസം പ്രായമുള്ളപ്പോള്‍ കട്ടില്‍ നിന്ന് വീണുവെന്നും അന്ന് രാത്രി അനുഭവിച്ച മാനസിക സമ്മര്‍ദ്ദം വിവരിക്കാനാകില്ലെന്നും സമീറ പറയുന്നു. 

Sameera Reddy reveals the scariest incident in her life as a mother azn
Author
First Published Jun 24, 2023, 3:35 PM IST

വിവാഹ ജീവിതത്തിലെ വിശേഷങ്ങളും പാരന്റിങ്ങിനെ കുറിച്ചും ബോഡി പോസിറ്റിവിറ്റിയെ കുറിച്ചുമൊക്കെ നിരന്തരം സമൂഹ മാധ്യമങ്ങളിലൂടെ സംസാരിക്കുന്ന തെന്നിന്ത്യന്‍ നടിയാണ് സമീറ റെഡ്ഡി. 16 ലക്ഷം ആളുകളാണ് സമീറയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്. ഇപ്പോഴിതാ പാരന്റിങ്ങിനിടെ പറ്റിയ അബദ്ധങ്ങളെ കുറിച്ച് തുറന്നു സംസാരിക്കുകയാണ് സമീറ. രണ്ടാമത്തെ മകള്‍ക്ക് ഒമ്പത് മാസം പ്രായമുള്ളപ്പോള്‍ കട്ടില്‍ നിന്ന് വീണുവെന്നും അന്ന് രാത്രി അനുഭവിച്ച മാനസിക സമ്മര്‍ദ്ദം വിവരിക്കാനാകില്ലെന്നും സമീറ പറയുന്നു. 

'നൈറയ്ക്ക് ഒമ്പത് മാസം പ്രായമുള്ളപ്പോള്‍ അവള്‍ കട്ടിലില്‍ നിന്ന് വീണു. അന്ന് ഞാന്‍ ആകെ പേടിച്ചുപോയി. ആ ചെറിയ ജീവന്‍ നിലത്ത് വീഴാന്‍ കാരണം എന്‍റെ നോട്ടക്കുറവാണെന്ന് ഓര്‍ത്ത് അന്ന് രാത്രി മുഴുവന്‍ ഞാന്‍ കുറ്റബോധത്തില്‍ കഴിഞ്ഞു. വീഴ്ചയിൽ കുഞ്ഞ് കരയുന്നു. ഒരു നല്ല അമ്മയല്ലല്ലോ എന്ന കുറ്റബോധത്തില്‍ ഞാന്‍ കരയുന്നു. തന്റെ ഭാഗത്തെ തെറ്റാണെന്ന് കരുതി മൂത്ത മകനും കരയുന്നു. ആകെ പൊട്ടിക്കരച്ചില്‍. അന്ന് പുലര്‍ച്ചെ മൂന്ന് മണിക്ക് ഞാന്‍ ഡോക്ടറെ വിളിച്ച് എന്തൊക്കെയോ പറഞ്ഞു. കുഞ്ഞിന്റെ ഏതു ഭാഗം ഇടിച്ചിട്ടാണ് കരയുന്നത് എന്നുപോലും എനിക്ക് അറിയല്ലായിരുന്നു. എന്റെ കുഞ്ഞിന് ജീവിതകാലം മുഴുവന്‍ പ്രശ്‌നമാകുന്ന എന്തോ സംഭവിച്ചിട്ടുണ്ടെന്ന് ഞാന്‍ കരുതി. ആകെ പേടിച്ചാണ് അന്ന് രാത്രി കടന്നുപോയത്. 

പേരന്റിങ് എന്നത് വളരെ ആശയക്കുഴപ്പമുണ്ടാക്കുന്ന ഒന്നാണ്. എന്തുചെയ്താലും അത് ശരിയാണോ എന്ന് ഇപ്പോഴും സംശയമാണ്. പിന്നെ ഒരു കുഞ്ഞിനെ നോക്കുക എന്നത്  എളുപ്പമല്ല, മുലപ്പാലിന് വേണ്ടി, സ്വന്തം ജീവന്‍ നിലനിര്‍ത്തുന്നതിന് വേണ്ടി നമ്മളെ ആശ്രയിക്കുകയാണ് കുഞ്ഞ്. അത് വലിയൊരു ഉത്തരവാദിത്തമാണ്.'-ഡോ. നിഹാര്‍ പരേഖ് എന്ന യുട്യൂബ് ചാനലിന് വേണ്ടി നല്‍കിയ അഭിമുഖത്തില്‍ സമീറ പറയുന്നു.

Also Read: മുഴ മാത്രമല്ല, സ്തനാര്‍ബുദ്ദത്തിന്‍റെ ഈ ആരംഭലക്ഷണങ്ങളും അറിഞ്ഞിരിക്കണം...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios