പ്രസവത്തിന് ശേഷം ശരീരം പഴയപടിയാക്കാന്‍ കഠിനമായ പരിശ്രമത്തിലായിരുന്നു സാനിയ. ചുരുങ്ങിയ സമയം കൊണ്ട് തന്നെ തന്റെ പഴയ രൂപത്തിലേക്ക് മടങ്ങിയെത്താന്‍ സാനിയയ്ക്ക് കഴിയുകയും ചെയ്തു 

കരിയറില്‍ തിളങ്ങിനിന്നിരുന്ന സമയത്ത് തന്നെ സ്റ്റൈലിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാത്ത താരമായിരുന്നു സാനിയ മിര്‍സ. സാനിയയുടെ സ്റ്റൈലിന് മാത്രം എത്രയോ ആരാധകരുണ്ടായി!

വിവാഹം കഴിഞ്ഞ് ഇപ്പോള്‍ കുഞ്ഞായിക്കഴിഞ്ഞിട്ടും ആ സ്‌റ്റൈലില്‍ ഒരു മാറ്റവുമില്ലെന്ന് ആരാധകരെക്കൊണ്ട് പറയിക്കുകയാണ് സാനിയ. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളാണ് ഇതിന് കാരണം. 

മുത്തും സ്വീക്വന്‍സും പതിപ്പിച്ച ലെഹങ്കയിലും, കടും നീല ഫ്രോക്കിലും, അയഞ്ഞ കൂര്‍ത്തിയിലുമെല്ലാം സാനിയയെ കാണുമ്പോള്‍ ഒരേയൊരു സംശയമേ തോന്നുകയുള്ളൂ, പഴയതിനേക്കാള്‍ സുന്ദരിയാണോ സാനിയ ഇപ്പോള്‍...

View post on Instagram

പ്രസവത്തിന് ശേഷം ശരീരം പഴയപടിയാക്കാന്‍ കഠിനമായ പരിശ്രമത്തിലായിരുന്നു സാനിയ. ചുരുങ്ങിയ സമയം കൊണ്ട് തന്നെ തന്റെ പഴയ രൂപത്തിലേക്ക് മടങ്ങിയെത്താന്‍ സാനിയയ്ക്ക് കഴിയുകയും ചെയ്തു. 

View post on Instagram

അഞ്ച് മാസത്തിനുള്ളില്‍ ഏതാണ്ട് 22 കിലോയോളമാണ് സാനിയ കുറച്ചിരുന്നത്. രൂപഭംഗി വീണ്ടെടുത്ത ശേഷം ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ ആഘോഷമാക്കുകയാണ് സാനിയ. 

View post on Instagram

കൂട്ടിന് സഹോദരി അനം മിര്‍സയുമുണ്ട് കൂടെ. പുതിയ ഫാഷനിലുള്ള വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കാനും ഫോട്ടോകള്‍ക്ക് പോസ് ചെയ്യാനുമെല്ലാം സാനിയയ്ക്ക പ്രോത്സാഹനം നല്‍കുന്നത് അനം മിര്‍സയാണ്. 

View post on Instagram