സൈക്കിൾ യാത്രക്കാരെ ഹെൽമറ്റ് ധരിപ്പിക്കാനുള്ള സർക്കാർ പരസ്യം വലിയ വിവാദം ഉണ്ടാക്കിയിരിക്കുകയാണ്. ജർമ്മനിയിലെ ഗതാഗത മന്ത്രാലയമാണ് ഈ പരസ്യത്തിന് പിന്നിൽ . ഹെൽമറ്റ് ധരിച്ച മോഡലുകളെയാണ് പരസ്യത്തിൽ അണിനിരത്തിയിരിക്കുന്നതും. തലയിൽ ഹെൽമറ്റ് ഉണ്ടെങ്കിലും ശരീരത്തിൽ മോഡലുകൾക്ക് അടിവസ്ത്രങ്ങൾ മാത്രമാണുള്ളത്. ഇതാണ് വിവാദത്തിന് കാരണമായിരിക്കുന്നത്.
ഒരു പരസ്യം ചെയ്യുമ്പോൾ അതിന് പിന്നിലെ അണിയറ ശിൽപികൾ ആഗ്രഹിക്കുക പരസ്യം ശ്രദ്ധിക്കപ്പെടണ മെന്നായിരിക്കും. അതിനായി അവർ പലതരം മാർഗങ്ങൾ ഉപയോഗിക്കാറുണ്ട്. അതിൽ ചിലത് വളരെ മോശവുമാകും. പരസ്യം എങ്ങനെയെങ്കിലും ശ്രദ്ധയമായി അവർ എന്താണോ ഉദ്ദേശിക്കുന്നത് അത് ചർച്ചാ വിഷയമാക്കുകയാണ് വേണ്ടതെന്ന് ചിലർ വാദിക്കുമ്പോൾ അത് നല്ല രീതിയല്ലെന്നാണ് മറ്റ് ചിലരുടെ അഭിപ്രായം.
അങ്ങനെ രണ്ട് അഭിപ്രായക്കാരും പൊരിഞ്ഞ പോരാട്ടത്തിലാകും. അത്തരമൊരു സംഭവമാണ് ഇപ്പോൾ ജർമനിയിൽ നടക്കുന്നത്. സൈക്കിൾ യാത്രക്കാരെ ഹെൽമറ്റ് ധരിപ്പിക്കാനുള്ള സർക്കാർ പരസ്യം വലിയ വിവാദം ഉണ്ടാക്കിയിരിക്കുകയാണ്. ജർമ്മനിയിലെ ഗതാഗത മന്ത്രാലയമാണ് ഈ പരസ്യത്തിന് പിന്നിൽ . ഹെൽമറ്റ് ധരിച്ച മോഡലുകളെയാണ് പരസ്യത്തിൽ അണിനിരത്തിയിരിക്കുന്നതും.
തലയിൽ ഹെൽമറ്റ് ഉണ്ടെങ്കിലും ശരീരത്തിൽ മോഡലുകൾക്ക് അടിവസ്ത്രങ്ങൾ മാത്രമാണുള്ളത്. ഇതാണ് വിവാദത്തിന് കാരണമായിരിക്കുന്നത്. ഈ പരസ്യത്തിന് പല തരത്തിലുള്ള അഭിപ്രായങ്ങളുണ്ടാകാം. തെറ്റായ സന്ദേശമല്ല ഈ പരസ്യം നൽകുന്നത്. തങ്ങളുടെ ലക്ഷ്യം നിറവേറിയതായാണ് ഗതാഗത മന്ത്രാലയം അവകാശപ്പെടുന്നത്. മാറിടം മറയ്ക്കാൻ അൽപവസ്ത്രം മാത്രം.

മോഡലിന്റെ തലയിൽ ആകർഷകമായ വയലറ്റ് നിറത്തിലുള്ള ഹെൽമറ്റ്.കണ്ടിട്ട് ഒരു മോശം ലുക്ക് ഉണ്ടെങ്കിലും എന്താ, ജീവിതം രക്ഷിച്ചില്ലേ... എന്ന അർത്ഥ വരുന്ന വാചകങ്ങളാണ് ഈ പരസ്യത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ജർമൻ ടെലിവിഷനിലെ പ്രശസ്തമായ ഗെയിം ഷോയിലെ താരങ്ങളെയാണ് പരസ്യത്തിൽ മോഡലുകളാക്കിയിരിക്കുന്നത്.
പരസ്യം പുറത്തുവന്ന ഉടൻ വനിതാ സംഘടനകൾ വിമർശനവുമായി രംഗത്തെത്തുകയും ചെയ്തു. അശ്ലീലവും സമൂഹത്തെ തെറ്റിപ്പിക്കുന്ന രീതിയിലുള്ള പരസ്യമാണ് ഇതെന്നാണ് വനിതാ സംഘടനകൾ ആരോപിക്കുന്നത്. നഗ്നമേനി കാണിച്ചല്ല ഹെൽമറ്റ് വിൽക്കേണ്ടതെന്നാണ് അവർ പറയുന്നത്. ഗതാഗതമന്ത്രാലയത്തിന്റെ നിലപാടുകൾക്കെതിരെ കുടുംബാരോഗ്യമന്ത്രാലയവും രംഗത്തെത്തി.
ഒരുപാട് വിമർശനങ്ങൾ ഉണ്ടായെങ്കിലും പരസ്യം ഹിറ്റായതിന്റെ സന്തോഷത്തിലാണ് ഗതാഗത മന്ത്രാലയ വക്താക്കൾ. സെെക്കിൾ ഓടിക്കുന്നവർ നിർബന്ധമായും ഹെൽമറ്റ് വയ്ക്കണം. അല്ലെങ്കിൽ അത് ജീവന് തന്നെ ആപത്താണെന്ന സന്ദേശമാണ് ഈ പരസ്യത്തിലൂടെ നൽകുന്നതെന്ന് ഗതാഗത മന്ത്രാലയ വക്താക്കൾ പറയുന്നു. പൂർണമായി വസ്ത്രം ധരിക്കുന്നതിനൊപ്പം ഹെൽമറ്റ് കൂടി വച്ചാലും യാത്ര സുരക്ഷിതമാക്കാമെന്ന് ആരോഗ്യമന്ത്രി ഫേസ് ബുക്കിൽ കുറിച്ചു.
