ബോളിവുഡ് താരം ശില്‍പ ഷെട്ടി ക്യത്യമായി ഡയറ്റും വ്യായാമവും ചെയ്ത് ശരീരസൗന്ദര്യം കാത്ത് സൂക്ഷിക്കുന്ന നടിയാണെന്ന കാര്യം നമ്മുക്കെല്ലാവർക്കും അറിയാം. ശിൽപ നല്ലൊരു ഭക്ഷണപ്രേമികൂടിയാണ്. ശില്‍പയുടെ ഹെല്‍ത്തി റെസിപ്പികള്‍ക്കും ആരാധകർ ഏറെയാണ്. 

ഇപ്പോഴിതാ ശില്‍പ പങ്കുവച്ചിരിക്കുന്ന ഏറ്റവും പുതിയ വിശേഷം തന്റെ പ്രിയ്യപ്പെട്ട ഒരു ആഭരണത്തെക്കുറിച്ചാണ്. ഇരുപത് കാരറ്റിന്റെ ഡയമണ്ട് മകന്‍ വിയാന്‍ രാജിന്റെ ഭാവി ഭാര്യയ്ക്ക് സമ്മാനിക്കുന്നതിനെക്കുറിച്ചാണ് ശിൽപ പറയുന്നത്. മകന്റെ ഭാവി ഭാര്യയ്ക്ക് തന്റെ 20 കാരറ്റ് ഡയമണ്ട് കൊടുക്കാന്‍ ശിൽപ തയ്യാറാണ്. പക്ഷേ ഒരു നിബന്ധനയുണ്ടെന്ന് ശിൽപ പറയുന്നു. 

നിന്റെ ഭാര്യ എന്നോട് സ്‌നേഹത്തില്‍ നിന്നാല്‍ അവള്‍ക്ക് ഈ ഇരുപത് കാരറ്റ് ഡയമണ്ട് കൊടുത്തേക്കാം എന്നാണ് ശില്‍പ മകനോട് പറയുന്നത്‌. അതല്ലെങ്കില്‍ ചെറുതെന്തെങ്കിലും കിട്ടി തൃപ്തിപ്പെടേണ്ടി വരുമെന്നും ശില്‍പ പറഞ്ഞു.

'മെെദയോ പഞ്ചസാരയോ ചേർത്തിട്ടില്ല ' ; ബനാന ബ്രെഡ് റെസിപ്പി പങ്കുവച്ച് ശില്‍പ ഷെട്ടി, വീഡിയോ കാണാം