5 സെക്കന്‍റില്‍ താഴെ ദൈർഘ്യമുള്ള ഒരു സെൽഫി വീഡിയോ ഞങ്ങൾക്ക് അയച്ചുതരിക. നിങ്ങൾ പറയേണ്ടത് : "ഞാൻ തീർച്ചയായും വോട്ടുചെയ്യും. നിങ്ങളോ..?" നിങ്ങൾ എടുക്കുന്ന വീഡിയോകൾ ഫെബ്രുവരി 25നകം തന്നിരിക്കുന്ന ലിങ്കിൽ അപ്ലോഡ് ചെയ്യുക.
മാർച്ച് 8 നാണ് അന്താരാഷ്ട്ര വനിതാ ദിനം. ഇതിനോടനുബന്ധിച്ച് സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറിന്‍റെ നേതൃത്വത്തില്‍ ഒരു ഹ്രസ്വചിത്രം ഒരുക്കുകയാണ്. "ജനാധിപത്യത്തിന്‍റെ ശക്തി : 1000 വിമൻ ചലഞ്ച്" എന്ന ഹ്രസ്വ ചിത്രത്തിൽ വനിതകള്‍ക്ക് പങ്കെടുക്കാം. നിങ്ങളായിരിക്കും ഇതിലെ താരങ്ങൾ. മാർച്ച് 8ന് വനിതാ ദിനത്തിൽ ആണ് ചിത്രം റിലീസ് ചെയ്യുന്നത്.
ഇതിനായി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം:
5 സെക്കൻ്റിൽ താഴെ ദൈർഘ്യമുള്ള ഒരു സെൽഫി വീഡിയോ ഞങ്ങൾക്ക് അയച്ചുതരിക.
നിങ്ങൾ പറയേണ്ടത് : “ഞാൻ തീർച്ചയായും വോട്ടുചെയ്യും. നിങ്ങളോ..?"
നിങ്ങൾക്ക് ഒറ്റയ്ക്കോ ഗ്രൂപ്പായോ ഈ ചലഞ്ചിൽ പങ്കുചേരാം.
നിങ്ങൾ എടുക്കുന്ന വീഡിയോകൾ ഫെബ്രുവരി 25നകം താഴെ പറയുന്ന ലിങ്കിൽ അപ്ലോഡ് ചെയ്യുക.

വരൂ, ജനാധിപത്യം ശക്തിപ്പെടുത്താനുള്ള ഈ ദൗത്യത്തിൽ നമുക്കൊരുമിച്ച് അണിചേരാം. നമ്മുടെ ശബ്ദം ലോകം കേൾക്കട്ടെ!
