തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർക്ക് സുപരിചിതയായൊരു നടിയാണ് ശ്രദ്ധ ശ്രീനാഥ്. സാമൂഹിക വിഷയങ്ങളിൽ ശബ്ദമുയർത്താൻ മടിയില്ലാത്ത നടിയാണ് ശ്രദ്ധ. താൻ എങ്ങനെ ഫെമിനിസ്റ്റും നിരീശ്വരവാദിയും ആയി മാറി എന്ന് ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രദ്ധ.

'' എനിക്ക് അന്ന് 14 വയസ്സായിരുന്നു. ഒരു കുടുംബ പൂജയ്ക്കിടെയാണ് ഞാൻ ഋതുമതിയായത്. എന്റെ അമ്മ എനിക്കൊപ്പം ഉണ്ടായിരുന്നില്ല. അതിനാൽ തൊട്ടടുത്തിരിക്കുന്ന ആന്റിയോട് വളരെ വിഷമത്തോടെ ഞാൻ കാര്യം പറയുകയായിരുന്നു.(കാരണം, ഞാൻ കൈയിൽ സാനിറ്ററി പാഡ് ഉണ്ടായിരുന്നില്ല). അടുത്ത് ഇരിക്കുന്ന മറ്റൊരു നല്ല സ്ത്രീ, ഞാൻ വിഷമിക്കുന്നത് ശ്രദ്ധിച്ച് എന്നോട് പറഞ്ഞു, “വിഷമിക്കേണ്ട കുട്ടി, ദൈവം നിങ്ങളോട് ക്ഷമിക്കും” . ആ ദിവസമാണ് ഞാൻ ഒരു ഫെമിനിസ്റ്റും അവിശ്വാസിയുമായത്’.– താരം കുറിച്ചു.

ആർത്തവത്തിന്റെ പേരിൽ സമൂഹം നിരവധി സ്ത്രീകളെ മാറ്റി നിർത്തപ്പെടുന്നു. ശ്രദ്ധ എഴുതിയ കുറിപ്പിന് നിരവധി പേരാണ് അഭിനന്ദനം അറിയിച്ച് കൊണ്ടുള്ള കമന്റുകൾ ഇടുന്നത്.