പെണ്‍ ശരീരത്തിലെ സ്വഭാവിക പ്രക്രിയയാണ് ആര്‍ത്തവം. ആര്‍ത്തവദിനങ്ങള്‍ സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രയാസം നിറഞ്ഞതാണ്. ആ ദിനങ്ങളിലെ വേദന പലര്‍ക്കും ഒരു പേടി സ്വപ്നമാണ്. അതിനാല്‍ തന്നെ പലരും സൗകര്യത്തിനനുസരിച്ച് ആര്‍ത്തവം ക്രമീകരിക്കാന്‍ ചില ഗുളികകള്‍ കഴിക്കാറുണ്ട്.

എന്നാല്‍ ഇത്തരത്തില്‍ ആര്‍ത്തവം മാറ്റിവെക്കുന്നതിനായി കഴിക്കുന്ന ഹോര്‍മോണ്‍ ഗുളികയ്ക്ക്  ഗുരുതരവുമായ പാര്‍ശ്വഫലങ്ങളുണ്ട്. ഈ ഗുളികളുടെ അമിത ഉപയോഗം വിടിഇ അഥവാ venous thromboembolism എന്ന അവസ്ഥയിലേക്ക് നയിക്കാം. അതായത് രക്തം കട്ടപിടിക്കുക,  സ്‌ട്രോക്ക് ഹൃദയാഘാതം എന്നിവയ്ക്ക് വരെ കാരണമാകും. അതുപോലെ തന്നെ മനംപിരട്ടല്‍, തലയ്ക്ക് കനംതോന്നല്‍, നീര്‍ക്കെട്ട്, തലവേദന  തുടങ്ങിയവ ഇവ കഴിക്കുന്നവര്‍ക്ക് അനുഭവപ്പെടാം.