ഇളം ചാര നിറത്തിലുള്ള ഗൗണാണ് ശ്രേയ അണിഞ്ഞിരിക്കുന്നത്. ജീവിതത്തിലെ മനോഹരമായ കാലഘട്ടം അനുഭവിക്കുകയാണെന്നും, ഇത് ദൈവികമാണെന്നും ശ്രേയ കുറിച്ചു.

ലോകമെമ്പാടുമുള്ള ​ഗാനാസ്വാദകരുടെ മനസ്സിൽ ഇടം നേടിയ ​ഗായികയാണ് ശ്രേയ ഘോഷാല്‍. തന്‍റെ ജീവിതത്തിലേയ്ക്ക് പുതിയൊരാൾ കൂടിയെത്തുന്ന സന്തോഷത്തിലാണ് ശ്രേയ ഇപ്പോള്‍. വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവയ്ക്കുന്ന താരത്തിന്റെ പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 

ഗര്‍ഭകാല വിശേഷങ്ങളാണ് ശ്രേയ ആരാധകര്‍ക്കായി പങ്കുവയ്ക്കുന്നത്. ഇളം ചാര നിറത്തിലുള്ള ഗൗണാണ് ശ്രേയ ധരിച്ചിരിക്കുന്നത്. ജീവിതത്തിലെ മനോഹരമായ കാലഘട്ടം അനുഭവിക്കുകയാണെന്നും ഇത് ദൈവികമാണെന്നും ശ്രേയ ചിത്രങ്ങള്‍ പങ്കുവച്ച് കുറിച്ചു.

Scroll to load tweet…

ശ്രേയയും ഭര്‍ത്താവ് ശൈലാദിത്യ മുഖോപാധ്യായയും ചേര്‍ന്നാണ് പുതിയൊരാൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിനെ കുറിച്ച് ആദ്യം ആരാധകരോട് പറയുന്നത്. ജീവിതത്തിലെ പുതിയൊരു​ അധ്യായത്തിനായി ഞങ്ങൾ ഒരുങ്ങുകയാണെന്നും ഈ വാർത്ത നിങ്ങളുമായി പങ്കുവയ്ക്കുന്നതിൽ സന്തോഷമുണ്ടെന്നും എല്ലാവരുടെയും സ്നേഹവും അനുഗ്രഹവും വേണമെന്നും ശ്രേയ അന്ന് കുറിച്ചു. 2015 ഫെബ്രുവരി അഞ്ചിനായിരുന്നു ഇവരുടെ വിവാഹം.

View post on Instagram

Also Read: ഗർഭിണികൾ കാപ്പി കുടിക്കരുതെന്ന് പറയുന്നതിന്റെ കാരണം ഇതാണ്, പഠനം പറയുന്നത്...