സ്വന്തം സഹോദരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ യുവതിയ്ക്ക് 13 വര്‍ഷം തടവുശിക്ഷ. റഷ്യയിലാണ് ഈ ക്രൂരകൃത്യം അരങ്ങേറിയത്. 22 വയസ്സുകാരി എലിസവേത ഡബ്രോവിനയാണ് സഹോദരിയും മോഡലുമായ സ്റ്റെഫാനിയയെ(17) കുത്തി കൊലപ്പെടുത്തിയത്.

തന്നെക്കാള്‍ സുന്ദരിയായതിനാല്‍ സഹോദരിയോട് എലിസവേതയ്ത് കടുത്ത അസൂയായിരുന്നു.  അവളെ പോലെ വസ്ത്ര ചെയ്യാനും മേക്കപ്പ് ചെയ്യാനും സഹോദരിയെ അനുകരിക്കാനും എലിസവേത  തുടങ്ങി. സ്റ്റെഫാനിയ ഉപയോഗിക്കുന്ന ലിപ്സ്റ്റിക്കും ഹെയര്‍ കളറുമെല്ലാം എലിസവേതയും ഉപയോഗിച്ച് നോക്കി. എന്നിട്ടും സ്റ്റെഫാനിയെ പോലെയാകുന്നില്ല , അവള്‍ക്ക് കിട്ടുന്ന ശ്രദ്ധ തനിക്ക് കിട്ടുന്നില്ല തുടങ്ങിയ ചിന്തകളില്‍ നിന്നാണ് കൊല നടത്താന്‍ എലിസവേത തീരുമാനിച്ചത്. 

എലിസവേത, സ്റ്റെഫാനിയ

 

കാമുകന്‍ അലക്സിയുടെ വീടിനുളളില്‍ രക്തം വാര്‍ന്ന നിലയില്‍ നഗ്നയായി മരിച്ചു കിടക്കുകയായിരുന്നു സ്റ്റെഫാനിയ. സ്റ്റെഫാനിയക്കായി വൈന്‍ വാങ്ങാന്‍ പുറത്തുപോയതായിരുന്നു അലക്സി. തിരികെ എത്തിയപ്പോഴാണ് സ്റ്റെഫാനിയ രക്തത്തില്‍ കുളിച്ചികിടക്കുന്നത് കണ്ടത്. ഉടനെ അലക്സി പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് എലിസവേത പിടിയിലായത്. 

 

അസൂയയും പകയും കൂടി ചേര്‍ന്നതോടെ എലിസവേത സഹോദരിയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. 189 തവണയാണ് എലിസവേത സ്റ്റെഫാനിയയുടെ ശരീരം കുത്തിക്കീറിയത്. സ്റ്റെഫാനിയയുടെ വലതുചെവി മുറിച്ചെടുക്കുകയും കണ്ണുകള്‍ ചൂഴ്ന്നെടുക്കുകയും ചെയ്തിരുന്നു. പൊലീസ് അറസ്റ്റ് ചെയ്തപ്പേഴും എലിസവേതയുടെ മുഖത്ത് യാതൊരു കുറ്റബോധവും ഉണ്ടായിരുന്നില്ല. 

 

എലിസവേത