Asianet News MalayalamAsianet News Malayalam

'യഥാർത്ഥ ഹീറോ...'; അഞ്ച് മാസത്തെ പെന്‍ഷന്‍ തുക 15,000 രൂപ കൊറോണ രോഗികൾക്ക് നൽകി നാഗലക്ഷ്മി

എന്നെ സംബന്ധിച്ച് ഇവരാണ് ധനികയായ ഇന്ത്യന്‍, മറ്റുള്ളവരുടെ വേദന കാണാന്‍ കണ്ണുകള്‍ വേണമെന്നില്ല. ഇവരാണ് യഥാര്‍ത്ഥ ഹീറോ- സോനു സൂദ് കുറിച്ചു. ആന്ധ്രാപ്രദേശിലെ വരികുന്തപാടു എന്ന ചെറിയ ഗ്രാമത്തിൽ നിന്നുള്ള നാഗലക്ഷ്മി യൂ ട്യൂബർ കൂടിയാണ് . 

Sonu Sood Has Found A Superwoman In This Visually-Challenged YouTuber
Author
Trivandrum, First Published May 13, 2021, 11:04 PM IST

കൊറോണ രോഗികളെ സഹായിക്കാനായി തന്റെ അഞ്ച് മാസത്തെ പെന്‍ഷന്‍ തുക 15,000 രൂപ സൂദ് ചാരിറ്റി ഫൗണ്ടേഷന് സംഭാവന നല്‍കിയിരിക്കുകയാണ് ബൊഡ്ഡു നാഗലക്ഷ്മി എന്ന അന്ധയായ യുവതി. നടന്‍ സോനുസൂദാണ് നാഗലക്ഷ്മിയെ ട്വിറ്ററിലൂടെ പരിചയപ്പെടുത്തിയത്.

എന്നെ സംബന്ധിച്ച് ഇവരാണ് ധനികയായ ഇന്ത്യന്‍, മറ്റുള്ളവരുടെ വേദന കാണാന്‍ കണ്ണുകള്‍ വേണമെന്നില്ല. ഇവരാണ് യഥാര്‍ത്ഥ ഹീറോ- സോനു സൂദ് കുറിച്ചു. ആന്ധ്രാപ്രദേശിലെ വരികുന്തപാടു എന്ന ചെറിയ ഗ്രാമത്തിൽ നിന്നുള്ള നാഗലക്ഷ്മി യൂ ട്യൂബർ കൂടിയാണ് . 

നാഗലക്ഷ്മിയുടെ പ്രവൃത്തിയെ അനുമോദിച്ചതിന് സോനു സൂദിന് നന്ദി പറഞ്ഞ് അവരുടെ സഹോദരന്‍ കമന്റ് ചെയ്തു.  ‘വളരെ നന്ദിയുണ്ട് സർ ,എന്റെ സഹോദരി നാഗലക്ഷ്മി വളരെ സന്തോഷവതിയാണ് ‘- നാഗ ലക്ഷ്മിയുടെ സഹോദരന്‍ പറഞ്ഞത് ഇങ്ങനെ.

Follow Us:
Download App:
  • android
  • ios