ഇന്‍സ്റ്റഗ്രാമില്‍ നാല് ലക്ഷത്തിലധികം ഫോളോവേഴ്‌സാണ് സ്‌റ്റെഫാനിയ്ക്കുള്ളത്.  സുരക്ഷാ മാര്‍ഗങ്ങളൊന്നും ഇല്ലാതെ ഉയരമുള്ള റൂഫിന് മുകളിലൂടെ നടക്കുക, പാലത്തിന് താഴെ കൈയില്‍ ബാലന്‍സ് ചെയ്ത് ഊഞ്ഞാലാടുക, പര്‍വതക്കെട്ടുകളില്‍ തൂങ്ങിയിറങ്ങുക ഇതൊക്കെയാണ് സ്‌റ്റെഫാനിയുടെ ഹോബികള്‍. 

സ്‌റ്റെഫാനി മില്ലിംഗര്‍ എന്ന 28കാരിയാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ താരം. സ്‌റ്റെഫാനിയ്ക്ക് ലോക റെക്കോര്‍ഡ് ലഭിച്ചിട്ടുണ്ട്. ഓസ്ട്രിയന്‍ അക്രോബാറ്റ് താരമായ സ്‌റ്റെഫാനി ഒരു ഹാന്‍ഡ്സ്റ്റാന്‍ഡിലൂടെ മിഡ് എയര്‍ സ്പ്ലിറ്റ് പൊസിഷനില്‍ കൈകള്‍ ഉപയോഗിച്ച് ബാലന്‍സ് ചെയ്ത് 52 മിനുട്ട് നിന്നാണ് ലോക റെക്കോര്‍ഡ് നേടിയത്.

ഇന്‍സ്റ്റഗ്രാമില്‍ നാല് ലക്ഷത്തിലധികം ഫോളോവേഴ്‌സാണ് സ്‌റ്റെഫാനിയ്ക്കുള്ളത്. സുരക്ഷാ മാര്‍ഗങ്ങളൊന്നും ഇല്ലാതെ ഉയരമുള്ള റൂഫിന് മുകളിലൂടെ നടക്കുക, പാലത്തിന് താഴെ കൈയില്‍ ബാലന്‍സ് ചെയ്ത് ഊഞ്ഞാലാടുക, പര്‍വതക്കെട്ടുകളില്‍ തൂങ്ങിയിറങ്ങുക ഇതൊക്കെയാണ് സ്‌റ്റെഫാനിയുടെ ഹോബികള്‍. 

ജര്‍മനി ഗോട്ട് ടാലന്റിന്റെ ഫൈനലിസ്റ്റ് കൂടിയാണ് സ്‌റ്റെഫാനി. സ്റ്റെഫാനി 13ാം വയസ് മുതലാണ് ജിംനാസ്റ്റിക്ക് പരിശീലനം തുടങ്ങിയത്. അച്ഛനും അമ്മയും എപ്പോഴും പിന്തുണ നൽകിയിരുന്നുവെന്ന് സ്‌റ്റെഫാനി പറയുന്നു. 

ഏകാഗ്രതയോടെ മാത്രം ചെയ്യാന്‍ കഴിയുന്ന ഒന്നാണ് ഇതെന്ന് സ്‌റ്റെഫാനി പറഞ്ഞു. 2019 ല്‍ ഒരു ഷോയ്ക്കിടെ ബാലന്‍സ് തെറ്റി കൈയിലെ എല്ലിന് പൊട്ടലുണ്ടായി. അത് ശരിയാകാൻ കുറച്ച് നാൾ എടുത്തു. അത്തരം അപകടങ്ങളുണ്ടാകാതെ ശ്രദ്ധിക്കണമെന്ന് അനുഭവം പഠിപ്പിച്ചുവെന്നും സ്‌റ്റെഫാനി പറയുന്നു. 

എന്തിനാണ് ഇങ്ങനെ റിസ്ക്കെടുക്കുന്നതെന്നും ഇത് നിർത്തി കൂടെയെന്നും പലരും തന്നോട് അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും സ്‌റ്റെഫാനി പറഞ്ഞു. എന്നാൽ അതൊന്നും താൻ ഇതുവരെയും കാര്യമായി എടുത്തിട്ടില്ലെന്നും അവർ പറയുന്നു.

View post on Instagram

കൊവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona