കൊറോണ വൈറസ് പടരുന്ന സാ​ഹര്യത്തിൽ സ്വയം നിരീക്ഷണത്തിൽ കഴിയുന്ന സണ്ണി ലിയോൺ തന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുകയാണ്. നിരവധി ബോളിവുഡ് താരങ്ങൾ ഇത്തരത്തിൽ വീടുകളിൽ സ്വയം നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. 

സമൂഹവുമായി ഇതിനെക്കാൾ കൂടുതൽ അകലം പാലിക്കാൻ കഴിയില്ലെന്ന ക്യാപ്ഷനോടെയാണ് സണ്ണി ലിയോൺ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ വെെറലായി കഴിഞ്ഞു.

കൊറോണയുമായി ബന്ധപ്പെട്ട് ഇതിന് മുമ്പും താരം സോഷ്യൽ മീഡിയയിലൂടെ മറ്റ് ചിത്രങ്ങൾ പങ്കുവച്ചിരുന്നു. കുഞ്ഞുങ്ങൾക്ക് നിർബന്ധമായും മാസ്ക് ധരിക്കണമെന്ന ക്യാപ്ഷനോട് കൂടിയാണ് കഴിഞ്ഞാഴ്ച്ച താരം മറ്റ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നത്.