സോഷ്യല്‍ മീഡിയയില്‍ സജീവമാണ് പൃഥ്വിരാജിന്‍റെ ഭാര്യ സുപ്രിയ. ഇത്തവണ സുപ്രിയ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രവും വൈറലായിരിക്കുകയാണ്. ശശികല എന്ന തന്‍റെ സുഹൃത്തിനെക്കുറിച്ചായിരുന്നു സുപ്രിയയുടെ പോസ്റ്റ്. ഇരുവരുമൊന്നിച്ചുള്ള ചിത്രവും പങ്കുവെച്ചിട്ടുണ്ട്. 

 

പോരാട്ടവീര്യം മനസില്‍ സൂക്ഷിക്കുന്ന അപൂര്‍വ വ്യക്തിത്വങ്ങളില്‍ ഒരാളാണ് ശശികലയെന്ന് പോസ്റ്റില്‍ പറയുന്നു. സ്വന്തം സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കിയ ഒരു സ്ത്രീയാണ് അവള്‍. നാലാം ക്ലാസ് മുതല്‍ ഞങ്ങള്‍ ഒരുമിച്ച് പഠിച്ചതാണ്. അവളുടെ സുഹൃത്തായതില്‍ അഭിമാനിക്കുന്നു. സ്കൂളില്‍ നിന്ന് തരുന്ന തുന്നല്‍പണികള്‍ പൂര്‍ത്തിയാക്കാന്‍ തന്നെ സഹായിച്ചിരുന്നത് ശശികലയാണെന്നും സുപ്രിയ പോസ്റ്റില്‍ പറയുന്നു. ചൈന്നെയില്‍ ഒരു വിവാഹ ചടങ്ങില്‍ വെച്ചാണ് ഇരുവരും വീണ്ടും കണ്ടുമുട്ടിയത്.