വെള്ളത്തിനടിയില്‍ വച്ചാണ് തപ്സിയുടെ ഫോട്ടോഷൂട്ട്. ഇത്തരത്തില്‍ 'അണ്ടര്‍ വാട്ടര്‍' ഫോട്ടോഷൂട്ട് പല താരങ്ങളും മുമ്പും നടത്തിയിട്ടുള്ളതാണ്. എന്നാല്‍ തപ്സിയുടെ ഫോട്ടോഷൂട്ടിനൊരു പ്രത്യേകതയുണ്ട്.

സെലിബ്രിറ്റികളുടെ ഫോട്ടോഷൂട്ടുകള്‍ ചിലപ്പോഴെങ്കിലും വ്യത്യസ്തതകള്‍ കൊണ്ടോ പുതുമകള്‍ കൊണ്ടോ ഏറെ ശ്രദ്ധേയമാകാറുണ്ട്. അത്തരത്തില്‍ ഇപ്പോള്‍ ശ്രദ്ധേയമാവുകയാണ് പ്രിയ താരം തപ്സ് പന്നുവിന്‍റെ ഒരു ഫോട്ടോഷൂട്ട് വീഡിയോ. 

വെള്ളത്തിനടിയില്‍ വച്ചാണ് തപ്സിയുടെ ഫോട്ടോഷൂട്ട്. ഇത്തരത്തില്‍ 'അണ്ടര്‍ വാട്ടര്‍' ഫോട്ടോഷൂട്ട് പല താരങ്ങളും മുമ്പും നടത്തിയിട്ടുള്ളതാണ്. എന്നാല്‍ തപ്സിയുടെ ഫോട്ടോഷൂട്ടിനൊരു പ്രത്യേകതയുണ്ട്. വെള്ളത്തിനടിയില്‍ സ്വിം സ്യൂട്ടോ, ബിക്കിനിയോ ഒന്നും ധരിച്ചല്ല തപ്സി പോസ് ചെയ്യുന്നത്. സാരിയാണ് തപ്സിയുടെ വേഷം.

അണ്ടര്‍ വാട്ടര്‍ ഫോട്ടോഷൂട്ടില്‍ സാധാരണഗതിയില്‍ അങ്ങനെ ആരും തെരഞ്ഞെടുക്കുന്ന വേഷമല്ല സാരി. മറ്റൊന്നുമല്ല, കാറ്റിലും വെള്ളത്തിലുമെല്ലാം സാരി നമ്മുടെ സൗകര്യത്തിന് ഒതുങ്ങിക്കിട്ടില്ല എന്നതിനാലാണ് ആരുമിത് ഈ ഉപയോഗത്തിന് തെരഞ്ഞെടുക്കാത്തത്. വെള്ളത്തിനടിയില്‍ ചെറുതായി ഒന്ന് നീന്താൻ തന്നെ സാരി ഒട്ടും സൗകര്യപ്രദമായ വേഷമല്ല. ഇത് കൈകാര്യം ചെയ്യുകയെന്നതും ചെറിയ കാര്യമല്ല. 

എന്നാല്‍ ഏറെ രസകരമായി, ഭംഗിയായാണ് തപ്സി സാരിയില്‍ അണ്ടര്‍ വാട്ടര്‍ ഫോട്ടോഷൂട്ടിനായി പോസ് ചെയ്യുന്നത്. ഇതിന്‍റെ ചെറുവീഡിയോ തപ്സി തന്നെ സോഷ്യല്‍ മീഡിയിയലൂടെ പങ്കുവച്ചിരിക്കുകയാണ്. മസ്റ്റര്‍ഡ് യെല്ലോ സാരിയും സ്ലീവ്‍ലെസ് ബ്ലാക്ക് ജാക്കറ്റുമാണ് തപ്സിയുടെ വേഷം. മുടിയും കെട്ടിവച്ചിട്ടില്ല. അല്‍പം ക്ലാസിക് ലുക്ക് പകരുന്നതാണ് തപ്സിയുടെ വേഷം.

എന്തായാലും സാരിയില്‍ അണ്ടര്‍ വാട്ടര്‍ ഫോട്ടോഷൂട്ട് ട്രൈ ചെയ്തതിന് തപ്സിക്ക് നിരവധി പേരാണ് അഭിനന്ദനങ്ങള്‍ അറിയിച്ചിരിക്കുന്നത്. ധാരാളം പേര്‍ ഈ വീഡിയോയ്ക്ക് പ്രതികരണവും നല്‍കുന്നുണ്ട്. 

തപ്സി പങ്കുവച്ച വീഡിയോ കണ്ടുനോക്കൂ...

View post on Instagram

ഫിറ്റ്നസിന്‍റെ കാര്യത്തില്‍ ഒട്ടും വിട്ടുവീഴ്ച ചെയ്യാത്തൊരു താരം കൂടിയാണ് തപ്സി. വര്‍ക്കൗട്ടിലൂടെയും സ്ട്രിക്റ്റ് ഡയറ്റിലൂടെയും സിക്സ് പാക്കിലേക്ക് താരം കടന്നത് നേരത്തെ തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. 

View post on Instagram

Also Read:- 'പനിയാണ്, ശബ്ദം പോയി'; ആരോഗ്യാവസ്ഥയെ കുറിച്ച് പങ്കുവച്ച് സാമന്ത...

ഏപ്രിലിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ കേരളത്തിൽ| Covid 19