29കാരിയായ കെന്യാന്‍ ജൂലിയന്‍ പീറ്റർ വളരെ വെെകിയാണ് മേയർ റോക്കിട്ടൻസ്കി കസ്റ്റർ ഹോസർ സിൻഡ്രോം (എംആർകെഎച്ച്) എന്ന അവസ്ഥ തനിക്കുണ്ടെന്ന് മനസിലാക്കിയത്. അയ്യായിരത്തിൽ ഒരാള്‍ക്കു മാത്രം വരുന്ന ഒരു അപൂർവ അവസ്ഥയാണിത്.

ഗർഭപാത്രവും യോനിയും ഇല്ലാതെയാണ് ഞാൻ ജനിച്ചത്. അത് കൊണ്ട് തന്നെ ആർത്തവവും ഉണ്ടാകില്ല.  ഒരു വൃക്കമാത്രമായിരിക്കും. ഇതൊരു സാധാരണ സംഭവമായി എനിക്ക് തോന്നിയിരുന്നില്ല. പലരും പലരീതിയിലുള്ള അഭിപ്രായങ്ങൾ പറഞ്ഞു. പലരും എന്നെ അവ​ഗണിച്ചു -  ജൂലിയന്‍ പറഞ്ഞു.

ചിലർ എന്നോട് പലയിടങ്ങളിലും പോയി പ്രാർഥിക്കാൻ പറഞ്ഞു. കെനിയയിലെ ഉക്കമ്പനി എന്ന സ്ഥലത്താണ് ഞാൻ‌ ജനിച്ചത്. ദുർമന്ത്രവാദത്താൽ കുപ്രസിദ്ധി നേടിയ സ്ഥലമാണ്. എന്റെ മുത്തശി ദുർമന്ത്രവാദം ചെയ്തതിനാലാണ് എനിക്ക് ഈ ഗതി വന്നതെന്നായിരുന്നു ഒരാൾ പറഞ്ഞത്. അക്കാലത്ത് അവർ പറയുന്നതെല്ലാം ഞാനും വിശ്വസിച്ചിരുന്നു. പതിനേഴാമത്തെ വയസിലാണ് ഈ അവസ്ഥയെ കുറിച്ച് താൻ അറിയുന്നതെന്ന് അവർ പറയുന്നു.

തുടക്കത്തിൽ കാലിൽ നീര് വരികയായിരുന്നു. നീര് കൂടിയപ്പോൾ ഒരു ഡോക്ടറെ കണ്ടു. എന്നാണ് എനിക്ക് അവസാനമായി ആർത്തവമുണ്ടായതെന്നായിരുന്നു ഡോക്ടർ എന്നോട് ചോദിച്ച ആദ്യ ചോദ്യം. ഒരിക്കല്‍ പോലും എനിക്ക് ആർത്തവം ഉണ്ടായിട്ടില്ല. അതു പറഞ്ഞപ്പോൾ അവർ സ്കാൻ ചെയ്തു. അപ്പോഴാണ് പ്രത്യുൽപാദന അവയവത്തിനു പ്രശ്നമുണ്ടെന്ന് മനസ്സിലാക്കുന്നത്.

ശസ്ത്രക്രിയ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. രണ്ടാമത് നടത്തിയ സ്കാനിങ്ങിലാണ് എനിക്ക് യോനിയും ഗർഭാശയവും ഇല്ലെന്ന് മനസ്സിലായത്. ആദ്യം കേട്ടപ്പോൾ ശരിക്കും ഷോക്കായി പോയി. കുറെ നാൾ ഡിപ്രഷൻ നേരിട്ടു. 
17 വയസ്സുമാത്രം പ്രായമുള്ള എനിക്ക് പ്രധാനം പഠനമാണെന്ന് തിരിച്ചറിഞ്ഞ് സ്കൂളിൽ പോകാൻ തീരുമാനിക്കുകായിരുന്നു. 

എനിക്ക് ഈ അവസ്ഥയാണെന്ന് അറിഞ്ഞപ്പോൾ അമ്മ ആകെ തളർന്നു പോയി. എനിക്കിപ്പോൾ ഇതൊരു വലിയ പ്രശ്നമായി തോന്നുന്നില്ല. എനിക്ക് ശസ്ത്രക്രിയ വേണ്ടെന്നും ഇപ്പോൾ പഠനമാണ് അനിവാര്യമെന്നും ഞാൻ ഡോക്ടറോട് ആവശ്യപ്പെട്ടിരുന്നു. വിദ്യാഭ്യാസം നേടി  10 വർഷത്തിനു ശേഷം ഞാൻ വീണ്ടും ആശുപത്രിയിലെത്തുകയും ശസ്ത്രക്രിയയ്ക്ക് വിധേയയാകുകയും ചെയ്തു. ആ ശസ്ത്രക്രിയ വിജയിച്ചു.

ഈ അവസ്ഥയിൽ വിവാഹം എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഈ അവസ്ഥയുമായി ഒത്തു പോകാൻ സമ്മതമുള്ളവരെ കിട്ടിയാൽ മാത്രമേ വിവാഹം ചെയ്യാൻ‌ സാധിക്കൂ. നിരവധി പുരുഷന്മാരോട് സംസാരിച്ചു. എന്നാൽ, എന്റെ ശാരീരിക അവസ്ഥ പറയുമ്പോൾ പലരും എന്നെ ഒഴിവാക്കുകയായിരുന്നുവെന്ന് കെന്യാന്‍ പറയുന്നു.

 കുഞ്ഞുങ്ങൾ വേണമെന്ന് ആ​ഗ്രഹവും എനിക്ക് ഇപ്പോൾ ഇല്ല. ഒരു കുഞ്ഞ് വേണമെന്നു തോന്നിയാൽ ദത്തെടുക്കും.  എന്നെ പോലുള്ള നിരവധി പേർ ജനിക്കുന്നുണ്ട്. അവരെ സമൂഹം ഒറ്റപ്പെടുത്തുന്നതായാണ് കണ്ട് വരുന്നത്. ഈ അവസ്ഥയിൽ ജനിക്കുന്നവരുടെ ജീവിതം ഏറെ ദുഖകരമായിരിക്കുംമെന്ന് കെന്യാന്‍ പറഞ്ഞു.