കൊല്‍ക്കത്ത: പതിനൊന്ന് വയസ്സാണ് അഞ്ജലിക്ക് പ്രായം. അവള്‍ക്ക് ഒരു കാലില്ല. ക്യാന്‍സര്‍ വന്നതിനെ തുടര്‍ന്ന് മുറിച്ചുമാറ്റിയതാണ്. എന്നാല്‍ അവളുടെ നിശ്ചയദാര്‍ഢ്യത്തെ അവളില്‍ നിന്ന് മുറിച്ചുമാറ്റാനോ കാര്‍ന്നുതിന്നാനോ ക്യാന്‍സറിനായില്ല. പതറാതെ തന്‍റെ ഒറ്റക്കാലുമായി അവള്‍ നൃത്തം ചെയ്യുകയാണ്. വേദികളില്‍ നിന്ന് വേദികളിലേക്ക് അവളുടെ ചുവടുകള്‍ പറിച്ചുനടുമ്പോള്‍ അഭിമാനം മാത്രം. 

കൊല്‍ക്കത്തയില്‍ നടന്ന മെഡിക്കല്‍ർ കോണ്‍ഫറന്‍സില്‍ ശ്രേയാ ഘോഷാലിന്‍റെ ഡോല്‍നാ സുന്‍ എന്ന പാട്ടിന് ചുവടുവച്ചിരുന്നു അഞ്ജലി. ഡാന്‍സിന്‍റെ വീഡിയോ പകര്‍ത്തിയ ആള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തതോടെ അഞ്ജലി ലോകത്തിന് അത്ഭുതമാകുകയായിരുന്നു, ഇന്ത്യക്ക് അഭിമാനവും. 

ലഹങ്ക ധരിച്ച് കഥക് ചുവടുകള്‍ അത്ര ചടുലതയോടെയാണ് അവള്‍ കളിച്ചത്. ഗുപ്ത വീഡിയോക്കൊപ്പെ ഇങ്ങനെ കുറിച്ചു; '' നര്‍ത്തകിയാണമെന്നായിരുന്നഅ‍ഞ്ജലിയുടെ ആഗ്രഹം. എന്നാല്‍ ക്യാന്‍സര്‍ കാരണം അവളുടെ ഇടതുകാല്‍ മുറിച്ചുകളയേണ്ടി വന്നു. നര്‍ത്തകി സുധാചന്ദ്രന്‍റെ അനുഭവ കഥ പറഞ്ഞ് ഡോക്ടര്‍മാരും നഴ്സമാരും അവളെ പ്രചോദിപ്പിച്ചു. വര്‍ഷങ്ങള്‍ക്കുള്ളില്‍ അവള്‍തന്‍റെ ആഗ്രഹം സാധിച്ചെടുത്തു. ''