ഇപ്പോഴിതാ തങ്ങളുടെ വനിതാ ജീവനക്കാര്‍ക്കുവേണ്ടി ഉചിതമായ തീരുമാനമെടുത്തിരിക്കുകയാണ് യുക്രൈൻ വിമാനക്കമ്പനിയായ സ്‌കൈഅപ്. 

എയർഹോസ്റ്റസ് എന്നാല്‍ ഹൈഹീൽ (high heels) ചെരുപ്പും പെൻസിൽ സ്കർട്ടും (pencil skirt) തൊപ്പിയും ധരിച്ചെത്തുന്ന രൂപമാണ് ഇന്നും എല്ലാവരുടെയും മനസ്സിലുള്ളത്. എന്നാല്‍, ഇത് അവരില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട് (health issues). ഇപ്പോഴിതാ തങ്ങളുടെ വനിതാ ജീവനക്കാര്‍ക്കുവേണ്ടി ഉചിതമായ തീരുമാനമെടുത്തിരിക്കുകയാണ് യുക്രൈൻ (Ukraine) വിമാനക്കമ്പനിയായ സ്‌കൈഅപ് (SkyUp).

ഹൈഹീൽഡ് ചെരുപ്പിനു പകരം ഷൂസും പെൻസിൽ സ്കർട്ടിന് പകരം പാന്റും അയഞ്ഞ വസ്ത്രങ്ങളും ധരിക്കാൻ കമ്പനി വനിതാ ജീവനക്കാര്‍ക്ക് അനുമതി നല്‍കി. പഴയ വസ്ത്രധാരണ രീതി വനിതാ ജീവനക്കാരിൽ മടുപ്പുളവാക്കുന്നതായി കണ്ടെത്തിയതിനാലാണ് പുതിയ തിരുമാനമെന്ന് സ്‌കൈഅപ് വ്യക്തമാക്കി.

മണിക്കൂറുകളോളം ഹൈഹീല്‍ഡ് ചെരുപ്പില്‍ നില്‍ക്കേണ്ടി വരുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. തുടര്‍ച്ചയായി 21 മണിക്കൂറോളം ഈ ചെരുപ്പില്‍ നിന്നാല്‍ ഡ്യൂട്ടി കഴിയുമ്പോള്‍ നടക്കാന്‍ പോലും കഴിയാറില്ല. ആരോഗ്യപ്രശ്‌നങ്ങളേക്കാളുപരി പല ജീവനക്കാരുടെയും കാല്‍ നഖങ്ങള്‍ കേടുവന്നു. ഇത് ചികിത്സിച്ചാല്‍പോലും ഒരിക്കലും പഴയപോലെ ആകില്ല. ഇറുകിയ പാവാട ഇടുന്നതും ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ടെന്നും ജീവനക്കാര്‍ പറയുന്നു. 

പുതുക്കിയ വസ്ത്രധാരണശൈലിയില്‍ വൈകാതെ വനിതാ ജീവനക്കാരെത്തുമെന്ന് കമ്പനി പത്രക്കുറിപ്പില്‍ അറിയിച്ചു. ഹൈഹീല്‍ഡ് ചെരുപ്പിനു പകരം നൈക്ക് എയര്‍മാക്‌സ് 720 ഷൂസാണ് നല്‍കിയിരിക്കുന്നത്. 

സ്കൈഅപ് എയർലൈൻസ് മാർക്കറ്റിങ് ഡിപ്പാർട്മെന്റ് ഗ്രിഗോറോഷ് പറയുന്നത് ഇങ്ങനെ: ‘കാലം മാറിയിരിക്കുന്നു. സ്ത്രീകളിലും മാറ്റം സംഭവിച്ചിരിക്കുന്നു. പരമ്പരാഗത ശൈലിയിലുള്ള ഹൈഹീല്‍സും ചുവന്ന ലിപ്സ്റ്റിക്കും തലമുടി കെട്ടുന്ന ബണ്ണും മാറ്റാൻ സമയമായി. പുതിയരീതിയിലുള്ള എന്നാൽ സുഖകരമായ വസ്ത്രധാരണത്തിലാകും വനിതാ ജീവനക്കാർ ഇനി പ്രത്യക്ഷപ്പെടുക.’

Also Read: 'എന്നാണ് ഡിവോഴ്സ്?'; സ്വിംസ്യൂട്ട് ചിത്രത്തിനെതിരെ സൈബർ ആക്രമണം; മറുപടിയുമായി നടി...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona