മിക്കവാറും പേരും സ്ത്രീകളുടെ സൗന്ദര്യമാണ് പുരുഷന്മാരെ ആകര്‍ഷിക്കുകയെന്ന് പറയാറുണ്ട്. എന്നാല്‍ ബന്ധങ്ങള്‍ ഉണ്ടാക്കുമ്പോള്‍ സൗന്ദര്യത്തിലും അധികം ചില ഘടകങ്ങള്‍ പുരുഷന്മാരെ സ്വാധിനിക്കാം. അത്തരം കഴിവുകള്‍/ പ്രത്യേകതകള്‍ കൂടി ഇതിനൊപ്പം മനസിലാക്കാം...

മനുഷ്യബന്ധങ്ങള്‍ എത്രമാത്രം പോസിറ്റീവാകുന്നോ അത്രയും തന്നെ അത് വ്യക്തികളുടെ വളര്‍ച്ചയെ നല്ലരീതിയില്‍ സ്വാധീനിക്കുന്നു. ഓരോ വ്യക്തിയും തന്‍റെ അഭിരുചിക്കും താല്‍പര്യങ്ങള്‍ക്കും അനുസരിച്ചാണ് മറ്റൊരു വ്യക്തിയിലേക്ക് ആകര്‍ഷിക്കപ്പെടുക. 

എങ്കില്‍പ്പോലും ചില 'പൊതുവായ' ഘടകങ്ങള്‍ അറിഞ്ഞോ അറിയാതെയോ നമ്മെ ഇക്കാര്യത്തില്‍ സ്വാധീനിക്കാം എന്നാണ് റിലേഷൻഷിപ്പ് എക്സ്പര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഇത്തരത്തില്‍ മറ്റുള്ളവര്‍- പ്രത്യേകിച്ച് പുരുഷന്മാര്‍ കൂടുതലും ആകര്‍ഷിക്കപ്പെടുന്ന സ്ത്രീകളുടെ ചില പ്രത്യേകതകള്‍, അല്ലെങ്കില്‍ അവരുടെ വ്യക്തതിത്വവുമായി ബന്ധപ്പെട്ട സവിശേഷതകളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

മിക്കവാറും പേരും സ്ത്രീകളുടെ സൗന്ദര്യമാണ് പുരുഷന്മാരെ ആകര്‍ഷിക്കുകയെന്ന് പറയാറുണ്ട്. എന്നാല്‍ ബന്ധങ്ങള്‍ ഉണ്ടാക്കുമ്പോള്‍ സൗന്ദര്യത്തിലും അധികം ചില ഘടകങ്ങള്‍ പുരുഷന്മാരെ സ്വാധിനിക്കാം. അത്തരം കഴിവുകള്‍/ പ്രത്യേകതകള്‍ കൂടി ഇതിനൊപ്പം മനസിലാക്കാം...

'സെല്‍ഫ് കെയര്‍'

മറ്റുള്ളവര്‍ അധികവും ആകര്‍ഷിക്കപ്പെടുന്ന സ്ത്രീകള്‍ നല്ലരീതിയില്‍ സ്വന്തമായി കെയര്‍ നല്‍കുന്നവരായിരിക്കുമത്രേ. ഭക്ഷണം, വ്യായാമം, വ്യക്തി ശുചിത്വം, ഉറക്കം, മാനസികാരോഗ്യത്തിന് വേണ്ട കാര്യങ്ങള്‍ എന്നിങ്ങനെയുള്ള ഘടകങ്ങള്‍ക്കെല്ലാം പ്രാധാന്യം നല്‍കുന്ന- ഇവയെല്ലാം വിട്ടുവീഴ്ചയില്ലാതെ പിന്തുടരുന്നവരായാരിക്കുമത്രേ ഇവര്‍. 

പോസിറ്റീവ് മനോഭാവം...

ഏത് കാര്യങ്ങളോടും ഏത് സാഹചര്യങ്ങളോടും പോസിറ്റീവായി പ്രതികരിക്കുന്ന അത്തരം മനോഭാവമുള്ള സ്ത്രീകളോടായിരിക്കുമത്രേ കൂടുതല്‍ പേര്‍ക്കും ആകര്‍ഷണം തോന്നുക. പ്രത്യേകിച്ച് പുരുഷന്മാര്‍ക്ക്. 

ആധികാരികത...

പറയുന്ന കാര്യങ്ങളിലോ ചെയ്യുന്ന കാര്യങ്ങളിലോ എല്ലാ ആധികാരികതയുള്ള സ്ത്രീകള്‍ കൂടുതല്‍ 'അട്രാക്ടീവ്' ആയിരിക്കുമെന്നാണ് റിലേഷൻഷിപ്പ് വിദഗ്ധര്‍ പറയുന്നത്. ആത്മാര്‍ത്ഥമായ സ്വഭാവം, പെരുമാറ്റം, സത്യസന്ധത, സുതാര്യത എന്നിവയെല്ലാം ഇതിലുള്‍പ്പെടും. 

കരുണയും അനുതാപവും...

മറ്റുള്ളവരോട് ദയയോ കരുണയോ തോന്നുകയും അത് പ്രകടിപ്പിക്കുകയും അനുതാപപൂര്‍വം മറ്റുള്ളവരെ മനസിലാക്കി അവര്‍ക്ക് കൂടി അവസരം നല്‍കുകയും ചെയ്യുന്ന സ്ത്രീകളോട് കൂടുതല്‍ പേര്‍ക്ക് ഇഷ്ടം തോന്നുമത്രേ. 

ആത്മവിശ്വാസം...

ആത്മവിശ്വാസമുള്ള സ്ത്രീകളും 'അട്രാക്ടീവ്' ആയിരിക്കുമെന്നാണ് റിലേഷൻഷിപ്പ് വിദഗ്ധര്‍ പറയുന്നത്. എന്നാലീ ആത്മവിശ്വാസം ഒരിക്കലും അഭിനയം ആകരുത്. അത്തരത്തിലുള്ള സ്ത്രീകളോട് ആളുകള്‍ പെട്ടെന്ന് അകലം പാലിക്കുകയും ചെയ്യാം. സത്യസന്ധമായ നിലനില്‍പ് തന്നെയാണ് എപ്പോഴും സൗന്ദര്യത്തിന് ആധാരമെന്ന വാദം ഇവിടെ അന്വര്‍ത്ഥമാകുന്നു. 

Also Read:- വര്‍ക്കൗട്ടിന് പോകാൻ കൂട്ടുകാരെ തേടുന്നത് നല്ലതോ? 'ഹെല്‍ത്തി' ലൈഫ്സ്റ്റൈലിന് ചില ടിപ്സ്...

മൂന്നാറിൽ പശുവിനെ കൊന്നത് കടുവയെന്ന് നാട്ടുകാർ| Munnar tiger attack