Asianet News MalayalamAsianet News Malayalam

വർഷങ്ങളായുള്ള ആ സ്വപ്നം സഫലമായി; നന്ദി പറഞ്ഞ് രമ്യ

നരസിംഹയുടെയും പദ്മയുടെയും മകളായ രമ്യ, സുചിത്രയിലെ ശ്രീ ചൈതന്യ കോളേജിലെ രണ്ടാം വർഷ എംപിസി ഇന്റർമീഡിയറ്റ് വിദ്യാർത്ഥിനിയാണ്. 

Top cop for a day, leukemia fighter lives a dream in Hyderabad
Author
Trivandrum, First Published Oct 29, 2019, 10:26 PM IST

 

ഹൈദരാബാദ്: 17 കാരിയായ രമ്യയുടെ വർഷങ്ങളായിട്ടുള്ള ആ ആ​ഗ്രഹം സഫലമായിരിക്കുകയാണ്. രക്താർബുദത്തിനെതിരെ ധീരമായി പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്ന രമ്യ രാചകോണ്ട പൊലീസ് കമ്മീഷണർ മഹേഷ് എം. ഭഗവതിനെ നേരിൽ കണ്ട് ആ​ഗ്രഹം പറയുകയായിരുന്നു. ഒരു ദിവസമെങ്കിലും പൊലീസ് കമ്മീഷണറാകണമെന്നുള്ള ആ​ഗ്രഹമാണ് കമ്മീഷണറോട് രമ്യ പറഞ്ഞത്.

ആ സ്വപ്നം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ് രമ്യ ഇപ്പോൾ. നരസിംഹയുടെയും പദ്മയുടെയും മകളായ രമ്യ, സുചിത്രയിലെ ശ്രീ ചൈതന്യ കോളേജിലെ രണ്ടാം വർഷ എംപിസി ഇന്റർമീഡിയറ്റ് വിദ്യാർത്ഥിനിയാണ്. രക്താർബുദത്തോട് ധൈര്യത്തോടെ പോരാടുന്ന രമ്യ ഓരോ പെൺകുട്ടികൾക്കും മാത്യകയാണെന്നും എപ്പോഴും ആത്മവിശ്വാസ ത്തോടെയിരിക്കാനാണ് ഈ മിടുക്കി ആ​ഗ്രഹിക്കുന്നതെന്നും പഞ്ചുഗുട്ട നിംസിലെ ഡോ. കിരൺ പറഞ്ഞു.

Top cop for a day, leukemia fighter lives a dream in Hyderabad

കമ്മീഷണർ ഭഗവത് രമ്യയ്ക്ക് ഒരു ചെറിയ സാമ്പത്തിക സഹായം നൽകി. രമ്യയുടെ അമ്മ പത്മ, അഡീഷണൽ ഡിസിപി (അഡ്മിൻ) ശിൽപവല്ലി, അഡീഷണൽ ഡിസിപി (സിഎആർ) ഷമീർ, മേക്ക് എ വിഷ്  ഫൗണ്ടേഷൻ കോർഡിനേറ്റർ ശശി തുടങ്ങിയവർ പങ്കെടുത്തു.

ഇത് രണ്ടാം തവണയാണ് കമ്മീഷണർ ഭഗവത് ഇത്തരത്തിലൊരു ആഗ്രഹം സാക്ഷാത്കരിക്കുന്നത്. എഹ്‌സാൻ എന്ന കൊച്ചു മിടുക്കൻ 2017 ൽ ഒരു ദിവസം കമ്മീഷണറാകാൻ ആ​ഗ്രഹിച്ച് ഭഗവതിനെ സമീപിച്ചിരുന്നു.  അന്ന് ഭ​ഗവത് ആ കുട്ടിയുടെ ആ​ഗ്രഹം സാധിച്ച് കൊടുത്തിരുന്നു.

Follow Us:
Download App:
  • android
  • ios