ലക്‌നൗ: ഗര്‍ഭിണിയെ സൈക്കിളില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നിനിടെ പ്രസവിച്ചു. ഉത്തര്‍പ്രദേശില്‍ ഷാജഹാന്‍പൂരിലാണ് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് ഗര്‍ഭിണിയെ കൊണ്ടുപോകുന്ന വഴിയാണ് പ്രസവം നടന്നത്. 

പത്ത് കിലോമീറ്റര്‍ അകലെ മഡ്‌നാപൂര്‍ ഹെല്‍ത്ത് സെന്ററിലേയ്ക്കാണ് യുവതിയുമായി ഭര്‍ത്താവ് സൈക്കിളില്‍ പോയത്. ഏപ്രില്‍ ഒന്‍പതിന് വൈകുന്നേരത്തോടെയാണ് സംഭവം. 

അഞ്ചു കിലോമീറ്റേറോളം പിന്നിട്ട് ദമ്പതികള്‍ സിക്കന്ദര്‍പൂരില്‍ എത്തിയപ്പോഴേയ്ക്കും യുവതി പെണ്‍കുഞ്ഞിനെ പ്രസവിക്കുകയായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും റൂറല്‍ എസ്പി അപര്‍ണ ഗുപ്ത പറഞ്ഞു.