Asianet News MalayalamAsianet News Malayalam

കാട്ടുതീ അണയ്ക്കുന്നതിനിടെ വേനല്‍മഴ; വനംവകുപ്പ് ഉദ്യോഗസ്ഥയുടെ വീഡിയോ വൈറലാകുന്നു

മഴയെ ആസ്വദിക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. കാട്ടുതീ പടര്‍ത്തിയ വേവില്‍ നീറിനില്‍ക്കെ മഴ കടാക്ഷിച്ചപ്പോള്‍ അതില്‍ ആത്മാര്‍ത്ഥമായി ആഹ്ലാദിക്കുകയാണ് യുവ ഉദ്യോഗസ്ഥ

video in which woman forest officer dancing in rain
Author
Odisha, First Published Mar 12, 2021, 7:56 PM IST

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഒഡീഷയിലെ മയൂര്‍ഭഞ്ചില്‍ സിമ്ലിപാല്‍ ദേശീയോദ്യോനത്തില്‍ കാട്ടുതീ പരന്നത്. കാട്ടിനകത്ത് വലിയ രീതിയില്‍ തന്നെ തീ പടര്‍ന്നതോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംഘമായി എത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തി. കാട്ടുതീയില്‍ പെട്ട് മനുഷ്യര്‍ക്കാര്‍ക്കും അപകടമൊന്നും സംഭവിച്ചില്ലെങ്കിലും കാടിനുള്ളിലെ വൈവിധ്യമാര്‍ന്ന ആവാസവ്യവസ്ഥകളില്‍ പലതും നശിക്കാന്‍ ഇത് കാരണമായി. 

കാട്ടുതീ പൂര്‍ണ്ണമായി അണഞ്ഞതിന് ശേഷവും അനുബന്ധപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥര്‍. ഇതിനിടെയാണ് വലിയ ആശ്വാസമായി വേനല്‍മഴയെത്തിയത്. കാട്ടിനകത്ത് തീയണയ്ക്കാനെത്തിയ വനംവകുപ്പ് സംഘത്തിന് ഇത് എന്തെന്നില്ലാത്ത സന്തോഷമാണ് പകര്‍ന്നത്. 

മഴയെ ആസ്വദിക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. കാട്ടുതീ പടര്‍ത്തിയ വേവില്‍ നീറിനില്‍ക്കെ മഴ കടാക്ഷിച്ചപ്പോള്‍ അതില്‍ ആത്മാര്‍ത്ഥമായി ആഹ്ലാദിക്കുകയാണ് യുവ ഉദ്യോഗസ്ഥ. അക്ഷരാര്‍ത്ഥത്തില്‍ ആനന്ദനൃത്തം ചവിട്ടുകയാണവര്‍. പ്രമുഖരുള്‍പ്പെടെ നിരവധി പേരാണ് ഈ വീഡിയോ പങ്കുവച്ചുകൊണ്ടിരിക്കുന്നത്. 

വീഡിയോ കാണാം...
 

 

Also Read:- ചെന്നായ ആണെന്ന് പറഞ്ഞ് കൂട്ടിലിട്ടത് നായയെ; കാഴ്ചബംഗ്ലാവില്‍ നിന്നുള്ള വീഡിയോ വൈറലാകുന്നു...

Follow Us:
Download App:
  • android
  • ios