സാരിയില്‍ സുന്ദരിയായ ഒരു യുവതി, കയ്യില്‍ ബാസ് ഗിത്താർ. അമേരിക്കൻ മെറ്റൽബാൻഡായ സിംഫണി എക്സിന്റെ 'സീ ഓഫ് ലൈസ്' എന്ന പാട്ട് പാടുകയാണ്. ട്വിറ്ററിൽ വൈറലായ വീഡിയോ ആണിത്. 

'മോഹിനി ദേയ്ക്ക് ശേഷം മറ്റൊരു ബംഗാളി വനിതാ ബാസിസ്റ്റ്. സിംഫണി എക്സിന്റെ സീ ഓഫ് ലൈസുമായി നീലാഞ്ജന ഗോഷ് ദാസ്തിദാർ'- എന്ന  തലക്കെട്ടോടെയാണ് വീഡിയോ പ്രചരിക്കുന്നത്. 

 

വീഡിയോ ഒരു ലക്ഷത്തോളം ലൈക്കുകൾ നേടിക്കഴിഞ്ഞു. നീലാഞ്ജനയുടെ പാട്ട് ഗംഭീരം എന്നും വേറെ ലെവലാണെന്നുമാണ് വീഡിയോ കണ്ട ആളുകളുടെ അഭിപ്രായം. സാരിയാണ് വീഡിയോയുടെ പ്രധാന ആകർഷണമെന്നാണ് പലരുടെയും കമന്‍റ്.  നീലാഞ്ജനയുടെ യൂട്യൂബ് ചാനലിലൂടെയും വീഡിയോ പ്രചരിക്കുന്നുണ്ട്. 

 

Also Read: തൊണ്ണൂറ്റിയൊൻപതാം വയസ്സിൽ പിയാനോ വായിക്കുന്ന മുത്തശ്ശി; വൈറലായി വീഡിയോ...