ഇന്ത്യന്‍ സ്ത്രീകള്‍ ഏറ്റവുമധികം ധരിക്കുന്നൊരു വസ്ത്രമാണ് സാരി. പരമ്പരാഗത വസ്ത്രമെന്ന നിലയ്ക്ക് സാരിക്ക് ലഭിക്കുന്നത് പോലൊരു അംഗീകാരം വേറൊരു വസ്ത്രത്തിനും ലഭിക്കുന്നില്ലെന്നും വേണമെങ്കില്‍ പറയാം. 

സാരി ട്രെന്‍ഡുകള്‍ ഓരോ കാലത്തും മാറിമാറി വരാറുണ്ട്. മെറ്റീരിയലിലും ഡിസൈനിലുമെല്ലാം ഏറെ പരീക്ഷണങ്ങള്‍ കാണാറുണ്ട്. അടുത്ത കാലത്തായി ഫ്‌ളോറല്‍ മെറ്റീരിയലില്‍ ഫ്രോക്കുകളും ടോപ്പുകളും ധാരാളമായി വന്നിരുന്നു. 

സത്യത്തില്‍ ഫ്‌ളോറല്‍ വസ്ത്രങ്ങള്‍ പഴയകാലത്തെ ഓര്‍മ്മിപ്പിക്കുന്ന 'നൊസ്റ്റാള്‍ജിക്' ഡിസൈനുകളായാണ് കണക്കാക്കപ്പെടുന്നത്. ഇപ്പോഴിതാ ഫ്‌ളോറല്‍ സാരികളും വലിയൊരു ഇടവേളയ്ക്ക് ശേഷം ട്രെന്‍ഡിലാവുകയാണ്. നടി വിദ്യ ബാലന്‍ കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച സാരി ചിത്രങ്ങള്‍ ഇതിനുദാഹരണമാണ്. 

സാരിയെ ഇത്രമാത്രം ഉപയോഗപ്പെടുത്തുകയും ഐക്കണ്‍ ആയി വയ്ക്കുകയും ചെയ്‌തൊരു ബോളിവുഡ് താരം അടുത്ത കാലത്തുണ്ടായിട്ടില്ലെന്ന് പറയാം. അത്രമാത്രമാണ് വിദ്യ ബാലന് സാരിയോടുള്ള പ്രണയം. അവാര്‍ഡ് ചടങ്ങുകളോ അഭിമുഖമോ പാര്‍ട്ടികളോ എന്തുമാകട്ടെ, അധികവും സാരിയിലാണ് വിദ്യ ബാലനെ കാണാറ്. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vidya Balan (@balanvidya)

 

വിദ്യയുടെ സാരികള്‍ എപ്പോഴും സ്ത്രീകള്‍ കൗതുകത്തോടെ നിരീക്ഷിക്കാറുമുണ്ട്. ഇപ്പോള്‍ പങ്കുവച്ചിരിക്കുന്ന ചിത്രങ്ങളില്‍ കറുപ്പില്‍ പിങ്ക് പൂക്കളുള്ള ഡിസൈനിലാണ് സാരി. പൂക്കള്‍ കൈ കൊണ്ട് പെയിന്റ് ചെയ്‌തെടുത്തതാണ്. സാരിയിലെ ഫ്‌ളോറന്‍ ഡിസൈന്‍ ഹൈലൈറ്റ് ചെയ്യാനായി പ്ലെയിന്‍ ബ്ലാക്ക് ഷര്‍ട്ട് ബ്ലൗസാണ് വിദ്യ സാരിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vidya Balan (@balanvidya)

 

വെള്ളിയില്‍ തീര്‍ത്ത നെക്ക് പീസും ബ്രേസ്ലെറ്റും മാത്രമാണ് ആഭരണങ്ങളായി ആകെ അണിഞ്ഞിരിക്കുന്നത്. നമ്മുടെ ഏറ്റവും പരമ്പരാഗത വസ്ത്രമായ സാരി ഉപയോഗിച്ചുകൊണ്ട് തന്നെ ലളിതമായി എങ്ങനെ സ്‌റ്റൈല്‍ സ്‌റ്റേറ്റ്‌മെന്റുകള്‍ നടത്താമെന്നതിന് കൂടി മാതൃകയാവുകയാണ് വിദ്യ.

Also Read:- ഓർഗൻസ സാരിയില്‍ ജാന്‍വി കപൂര്‍; വില എത്രയെന്ന് അറിയാമോ?...