Asianet News MalayalamAsianet News Malayalam

എന്തുകൊണ്ട് നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് വൈറ്റമിൻ എ നൽകണം?

ലോകമൊട്ടാകെ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ നടത്തിയ പഠനത്തില്‍ വൈറ്റമിൻ നൽകുന്നത് ശിശു മരണനിരക്ക് 24 ശതമാനം കുറയ്ക്കാമെന്ന് പറയുന്നു

vitamin a for babies benefits parenting tips
Author
Kochi, First Published Jul 29, 2022, 10:11 AM IST

കുട്ടികളുടെ ആരോഗ്യത്തിന് വൈറ്റമിന്‍ എ കൊടുക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നതിന് കാരണമുണ്ട്. കുട്ടികള്‍ക്ക് വൈറ്റമിന്‍ എ നല്‍കുന്നതിലൂടെ മരണനിരക്ക് 11 ശതമാനം കുറയ്ക്കാനാകുമെന്ന് പഠനം പറയുന്നു. ഉത്തരേന്ത്യയിലെ അഞ്ച് വയസില്‍ താഴെയുള്ള പത്ത് ലക്ഷം വിദ്യാര്‍ഥികളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. എന്നാല്‍ ലോകമൊട്ടാകെ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ നടത്തിയ പഠനത്തില്‍ മരണനിരക്ക് 24 ശതമാനം കുറയ്ക്കാമെന്ന് പറയുന്നു. 

അതേസമയം രാജ്യത്ത് നടത്തിയ ഒരു ആറ് മുതല്‍ 59മാസംവരെ പ്രായമുള്ള 68 ശതമാനംകുട്ടികള്‍ക്ക് മാത്രമാണ് വൈറ്റമിന്‍ എ ലഭിക്കുന്നത്. ജനിച്ച് ഒമ്പതാം മാസംമുതലാണ് കുഞ്ഞുങ്ങള്‍ക്ക് വൈറ്റമിന്‍ എ നല്‍കേണ്ടത്. അഞ്ചാംപനിക്കുള്ള പ്രതിരോധ മരുന്നിനൊപ്പമാണ് ഇത് നല്‍കുന്നത്. അഞ്ച് വയസ്സിനുള്ളില്‍ ഒമ്പത് തവണയാണ് വൈറ്റമിന്‍ എ കുട്ടികള്‍ക്ക് നല്‍കേണ്ടത്.

Follow Us:
Download App:
  • android
  • ios