'എവിടെ നോക്കിയാലും മുടി തന്നെ, ഇനിയെന്ത് ചെയ്യും'? വീട്ടിൽ നെല്ലിക്ക ഉണ്ടോ? എന്നാൽ എടുത്ത് ചാമ്പിക്കോ
സ്ത്രീകളിൽ സ്ഥിരമായി കണ്ടു വരുന്ന പ്രശ്നങ്ങളിൽ ഒന്നാണ് മുടി കൊഴിച്ചിൽ. അനിയന്ത്രിതമായ മുടി കൊഴിച്ചിലും, അകാല നരയും, താരനുമൊക്കെ നിങ്ങളെ വല്ലാതെ ബുദ്ധിമുട്ടിച്ചിട്ടുണ്ടല്ലേ

സ്ത്രീകളിൽ സ്ഥിരമായി കണ്ടു വരുന്ന പ്രശ്നങ്ങളിൽ ഒന്നാണ് മുടി കൊഴിച്ചിൽ. അനിയന്ത്രിതമായ മുടി കൊഴിച്ചിലും, അകാല നരയും, താരനുമൊക്കെ നിങ്ങളെ വല്ലാതെ ബുദ്ധിമുട്ടിച്ചിട്ടുണ്ടല്ലേ. പ്രകൃതിദത്തമായ നെല്ലിക്ക വെള്ളം ഉപയോഗിച്ച് നോക്കു പ്രകടമായ മാറ്റങ്ങൾ കാണാം.
ഗുണങ്ങൾ എന്തൊക്കെ?
നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും, മിനറലുകളും തലമുടിയെ വളരാൻ സഹായിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ്സ് മുടി കൊഴിച്ചിലിനെ തടയും. അകാല നര തടയുകയും നിങ്ങളുടെ മുടിക്ക് സ്വാഭാവിക നിറം നിലനിർത്താൻ സഹായിക്കുകയും ചെയ്യും. താരൻ ഉള്ളവർക്ക് ഉത്തമ പരിഹാരമാണ് നെല്ലിക്ക വെള്ളം. നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ആന്റി ബാക്റ്റീരിയൽസ് തല ചൊറിച്ചിൽ മാറാൻ സഹായിക്കും. തലമുടിയിൽ ഉണ്ടാവുന്ന മറ്റു പ്രശ്നങ്ങളിൽ നിന്നൊക്കെ മുടിയെ സംരക്ഷിക്കുന്നതാണ് നെല്ലിക്ക. ഇത് കഴിക്കുന്നതും നല്ലതാണ്. ജ്യൂസ് ആയോ, അച്ചാറായോ ഒക്കെ നെല്ലിക്ക കഴിക്കുന്നത് നിങ്ങളുടെ മുടിയുടെ ആരോഗ്യം വർധിപ്പിക്കും. ദിവസവും ഒരു നെല്ലിക്ക എങ്കിലും കഴിച്ചിരിക്കുന്നത് നല്ലതാണ്.
നെല്ലിക്ക വെള്ളം ഉണ്ടാക്കുന്നത് എങ്ങനെ?
ഒരു ലിറ്റർ വെള്ളത്തിൽ നെല്ലിക്ക അരിഞ്ഞ് ഇടുക. ഇതിന് ശേഷം വെള്ളം തിളപ്പിക്കണം. തിളച്ച വെള്ളം തണുപ്പിച്ചതിന് ശേഷം നെല്ലിക്ക കഷ്ണങ്ങൾ മാറ്റം. ശേഷം നെല്ലിക്ക വെള്ളം നിങ്ങൾക്ക് ഹെയർ വാഷ് ആയി ഉപയോഗിക്കാം.
ഉപയോഗിക്കുന്നത് എങ്ങനെ?
ഷാംപു കണ്ടീഷനിംഗ് ചെയ്ത തലമുടിയിൽ നെല്ലിക്ക വെള്ളം ഒഴിച്ച് തലയിൽ നന്നായി മസാജ് ചെയ്യുക. 30 മിനിറ്റ് വെച്ചതിന് ശേഷം ശുദ്ധമായ വെള്ളത്തിൽ തല കുളിക്കാം. ഇത് ഉപയോഗിച്ച് 48 മണിക്കൂർ വരെ മറ്റൊന്നും മുടിയിൽ ഉപയോഗിക്കാൻ പാടില്ല. ഇത് മുടിയിൽ എപ്പോഴും വെള്ളത്തിന്റെ അംശം നിലനിർത്താൻ സഹായിക്കും. ഇങ്ങനെ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ മുടി അമിതമായി വളരുകയും, മുടി കൊഴിച്ചിൽ നിർത്തുകയും ചെയ്യും.
ഈ പഴങ്ങൾ കഴിക്കു; ആർത്തവ സമയത്തെ വയറുവേദന പമ്പകടക്കും
