ഒരു കൊച്ചുമിടുക്കിയുടെ ചില സംശയങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. തന്‍റെ പാഠപുസ്തകത്തിലെ പ്രയോഗങ്ങളിലെ അസമത്വത്തെ ചോദ്യം ചെയ്യുകയാണ് ഇവിടെ ഈ പെണ്‍കുട്ടി. 

സോഷ്യല്‍ സ്റ്റഡീസ് പുസ്തകം പഠിക്കുന്നതിനിടയിലാണ് കൊച്ചുമിടുക്കി അമ്മയോട് സംശയങ്ങള്‍ ചോദിക്കുന്നത്. 'എന്തിനാണ് മാന്‍മെയ്ഡ് എന്നു പറയുന്നത്? എന്താണ് വുമണ്‍ മെയ്ഡ് എന്ന് പറയാത്തത്? അല്ലെങ്കില്‍ പീപ്പിള്‍ മെയ്ഡ് എന്നോ ഹ്യൂമണ്‍ മെയ്ഡ് എന്നോ പറഞ്ഞു കൂടേ...?' - ഈ ചോദിക്കുന്നത് എട്ടോ ഒമ്പതോ വയസ്സ് പ്രായം തോന്നുന്ന ഈ കൊച്ചു പെണ്‍കുട്ടിയാണ്. വീട്ടില്‍ അമ്മ പാഠങ്ങള്‍ പറഞ്ഞു കൊടുക്കുമ്പോഴാണ് അവള്‍ ഈ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്. ഇതിന്‍റെ ദൃശ്യങ്ങളാണ്  ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിയിരിക്കുന്നത്. 

പാഠപുസ്തകത്തിലെ 'ഓള്‍ മെന്‍ ക്രിയേറ്റഡ് ഈക്വല്‍' എന്ന വാക്യത്തെയാണ് പെണ്‍കുട്ടി കീറിമുറിക്കുന്നത്. എന്തുകൊണ്ട് ഓള്‍ വിമന്‍ ക്രിയേറ്റഡ് ഈക്വല്‍ എന്ന് ഉപയോഗിക്കുന്നില്ല എന്നാണ് ഈ മിടുക്കിയുടെ ചോദ്യം. സ്ത്രീകളും പല കാര്യങ്ങളും ചെയ്യാറില്ലേ എന്നും അതുകൊണ്ട് വുമണ്‍മെയ്ഡ് എന്ന് പറഞ്ഞുകൂടേ എന്നും കുരുന്ന് ചോദിക്കുന്നുണ്ട്. അല്ലെങ്കില്‍ പീപ്പിള്‍ മെയ്ഡ് എന്നോ ഹ്യൂമണ്‍ മെയ്ഡ് എന്നോ പറഞ്ഞാല്‍ പോരേ എന്നും അവള്‍ ആവര്‍ത്തിച്ച് ചോദിക്കുന്നു. 

നല്ലൊരു ചോദ്യമാണെന്ന് അമ്മ പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്. തെരേസ എന്നാണ് വീഡിയോയിലെ ഈ മിടുക്കിയുടെ പേര്. അമ്മ സോണിയ ജോണ്‍ ആണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. 

 

നടി റിമ കല്ലിങ്കല്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. 'നീ ചോദ്യങ്ങള്‍ ചോദിക്കൂ കുഞ്ഞേ' എന്ന ക്യാപ്ഷനോടെയാണ് റിമ  വീഡിയോ തന്‍റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. നിരവധി പേര്‍ ഈ മിടുക്കിയെ അഭിനന്ദിച്ചുകൊണ്ട് കമന്‍റുകള്‍ ചെയ്യുകയും ചെയ്തു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Pearle Maaney (@pearlemaany)

 

Also Read: എന്താ അമ്മ രക്ഷിതാവ് ആകില്ലേ? അപേക്ഷയിൽ കോളമില്ല; വൈറലായി ട്വീറ്റ്...